കണ്ടന്‍റ് ക്രിയേറ്റർമാർക്കായി സോണിയുടെ സിനിമാ ലൈന്‍ ക്യാമറ

കോംപാക്റ്റ് ഫുള്‍-ഫ്രെയിം സിനിമാ ലൈന്‍ ഹൈബ്രിഡ് ക്യാമറയായ എഫ്എക്സ്2 ക്യാമറയാണ് സോണി ഇന്ത്യ പുറത്തിറക്കിയിരിക്കുന്നത്
കണ്ടന്‍റ് ക്രിയേറ്റർമാർക്കായി സോണിയുടെ സിനിമാ ലൈന്‍ ക്യാമറ | Sony camera for creators

കോംപാക്റ്റ് ഫുള്‍-ഫ്രെയിം സിനിമാ ലൈന്‍ ഹൈബ്രിഡ് ക്യാമറയായ എഫ്എക്സ്2.

Updated on

കൊച്ചി: നെക്സ്റ്റ് ജെനറേഷന്‍ ക്രിയേറ്റര്‍മാരെ ലക്ഷ്യമിട്ടുള്ള കോംപാക്റ്റ് ഫുള്‍-ഫ്രെയിം സിനിമാ ലൈന്‍ ഹൈബ്രിഡ് ക്യാമറയായ എഫ്എക്സ്2 ക്യാമറ പുറത്തിറക്കി സോണി ഇന്ത്യ. സിനിമാപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സ്വതന്ത്ര വീഡിയോഗ്രാഫര്‍മാര്‍, കണ്ടന്‍റ് ക്രിയേറ്റേഴ്സ് എന്നിവരാണ് ലക്ഷ്യം.

ഉപയോക്താക്കളുടെ അനുഭവപരിചയമോ ക്രൂവിന്‍റെ വലുപ്പമോ നോക്കാതെ അവരുടെ ക്രിയേറ്റീവ് കാഴ്ച്ചപ്പാട് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിലാണ് നൂതന സിനിമാറ്റിക് സാങ്കേതികവിദ്യകളോടെ, എഫ്എക്സ്2 ക്യാമറ രൂപകല്‍പന ചെയ്തിരിക്കുന്നത്.

33എംപി ഫുള്‍ഫ്രെയിം ബാക്ക്-ഇല്യൂമിനേറ്റഡ് സിഎംഒസി സെന്‍സര്‍, 15+ സ്റ്റോപ്പ് വൈഡ് ലാറ്റിറ്റിയൂഡ്, ഡ്യുവല്‍ ബേസ് ഐഎസ്ഒ (800/4000), 16 യൂസര്‍ എല്‍യുടി, എസ് സിനിടോണ്‍ ഫീച്ചര്‍, സ്ലോ ആന്‍ഡ് ക്വിക്ക് മോഷന്‍ ഫീച്ചര്‍, 4:2:2 10-ബിറ്റ് റെക്കോര്‍ഡിങ്, ലോഗ് ഷൂട്ടിങ് മോഡ്, പുതിയ ടില്‍റ്റബിള്‍ 3.68എം-ഡോട്ട് ഇവിഎഫ് ഫീച്ചര്‍, ബിഗ്6 (ഹോം) സ്ക്രീന്‍, ഓപ്ഷണല്‍ എക്സ്എല്‍ആര്‍ ഹാന്‍ഡില്‍. മള്‍ട്ടിആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് തുടങ്ങിയവയാണ് എഫ്എക്സ്2 ക്യാമറയിലെ പ്രധാന ഫീച്ചറുകള്‍.

സോണി അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, സോണി ക്യാമറ ലോഞ്ച്, ആല്‍ഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി സെന്‍റർ www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്) എന്നിവിടങ്ങളിലൂടെ എഫ്എക്സ്2 ഫുള്‍ഫ്രെയിം സിനിമാ ലൈന്‍ ക്യാമറ ഇന്ത്യയില്‍ ലഭ്യമാകും. പ്രാരംഭ ഓഫറെന്ന നിലയില്‍ പരിമിതമായ കാലയളവിലേക്ക് എഫ്എക്സ്2, എഫ്എക്സ്2ബി എന്നിവ വാങ്ങുമ്പോള്‍ 5,890 രൂപ വിലമതിക്കുന്ന ഒരു റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററി സൗജന്യമായി ലഭിക്കും.

ഐഎല്‍എംഇ എഫ്എക്സ്2 മോഡലിന് 3,09,990 രൂപയും, ഐഎല്‍എംഇ എഫ്എക്സ്2ബി മോഡലിന് 2,89,990 രൂപയുമാണ് വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com