സോണി പുതിയ ഡബ്ല്യുഎഫ്-സി 700എന്‍ ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു

യഥാര്‍ഥ നോയ്‌സ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യയാണ് പുതിയ മോഡലിന്‍റെ പ്രധാന സവിശേഷതകളിലൊന്ന്
സോണി പുതിയ ഡബ്ല്യുഎഫ്-സി 700എന്‍ ഇയര്‍ബഡുകള്‍ അവതരിപ്പിച്ചു
Updated on

കൊച്ചി: ഓഡിയോ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റത്തോടെ, സോണി ഇന്ത്യ ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി 700എന്‍ (WFC700N) വയര്‍ലെസ് ഇയര്‍ബഡുകള്‍ പുറത്തിറക്കി. സംഗീത പ്രേമികള്‍ക്ക് സമാനതകളില്ലാത്ത സ്വാതന്ത്ര്യവും, അസാധാരണമായ ആനന്ദവും, മുമ്പെങ്ങുമില്ലാത്തവിധം മികച്ച ശബ്ദ നിലവാരവും അനുഭവിക്കാന്‍ പുതിയ ഇയര്‍ബഡിലൂടെ കഴിയും.

യഥാര്‍ഥ നോയ്‌സ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യയാണ് പുതിയ മോഡലിന്‍റെ പ്രധാന സവിശേഷതകളിലൊന്ന്. നോയിസ് ക്യാന്‍സലിങ്, ആംബിയന്‍റ് സൗണ്ട് മോഡുകള്‍ക്കിടയില്‍ അനായാസം മാറാന്‍ ഈസി ബട്ടണ്‍ നിങ്ങളെ അനുവദിക്കും. കൂടുതല്‍ വ്യക്തതയോടെ ഹാന്‍ഡ്‌സ് ഫ്രീ കോളിങ് അനുഭവിക്കാനും സാധിക്കും. പോക്കറ്റില്‍ അനായാസം ഒതുങ്ങുന്ന കെയ്‌സിനൊപ്പം, കാഴ്ചയില്‍ ആഢംബരം തോന്നിക്കുന്ന ഡിസൈനും രൂപകല്പനയുമാണ് ഡബ്ല്യുഎഫ്-സി700എന്‍ മോഡലിന്. പത്ത് മിനിറ്റ് ചാര്‍ജിങ് 15 മണിക്കൂര്‍ വരെ ബാറ്ററി ലൈഫും ഒരു മണിക്കൂര്‍ പ്ലേബാക്കും നല്കും.

ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്‌മെന്‍റ് എഞ്ചിനിലൂടെ ഉയര്‍ന്ന നിലവാരമുള്ള ശബ്ദത്തോടെ സംഗീതം ആസ്വദിക്കാം. സോണി ഇക്യൂ സെറ്റിങ് ഉപയോഗിച്ച് നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സോണി/ഹെഡ്‌ഫോണ്‍ കണക്ട് ആപ്പ് വഴി സംഗീതം മാറ്റാനും കഴിയും. ഒരേസമയം രണ്ട് ഡിവൈസുകള്‍ക്കിടയില്‍ വേഗത്തില്‍ മാറാന്‍ സഹായിക്കുന്ന മള്‍ട്ടിപോയിന്റ് കണക്ഷന്‍, നനവും വിയര്‍പ്പും തടയുന്ന ഐപിഎക്‌സ്4 ഡിസൈന്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

2023 ജൂലൈ 15 മുതല്‍ ഇന്ത്യയിലെ സോണി റീട്ടെയില്‍ സ്‌റ്റോറുകളിലും (സോണി സെന്‍റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍, എന്നിവയിലുടനീളം ഡബ്ല്യുഎഫ്-സി700എന്‍ ലഭ്യമാകും. വൈറ്റ്, ബ്ലാക്ക്, ലാവെന്‍ഡര്‍, സേജ് ഗ്രീന്‍് എന്നീ നിറങ്ങളില്‍ വരുന്ന പുതിയ മോഡലിന് 8,990 രൂപയാണ് വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com