സോണി ബ്രാവിയ എക്‌സ്75എല്‍ ടിവി സീരിസുകള്‍ അവതരിപ്പിച്ചു

കെഡി-55എക്‌സ്75എല്‍ മോഡലിൻ്റെ വിലയും ലഭ്യമാകുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും
സോണി ബ്രാവിയ എക്‌സ്75എല്‍ ടിവി സീരിസുകള്‍ അവതരിപ്പിച്ചു
Updated on

കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ എക്‌സ്75എല്‍ ടെലിവിഷന്‍ സീരിസുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറ്റവും മികച്ച ഗെയിമിങ് എക്‌സ്പീരിയന്‍സാണ് പുതിയ സീരീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 4കെ അള്‍ട്ര എച്ച്ഡി എല്‍ഇഡി ഡിസ്‌പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത.

എക്‌സ്1 4കെ പ്രോസസര്‍, ലൈവ് കളര്‍ ടെക്‌നോളജി എക്‌സ്-റിയാലിറ്റി പ്രോ, മോഷന്‍ഫ്‌ളോ എക്‌സ്ആര്‍ എന്നിവ കാഴ്ചാനുഭവം കൂടുതല്‍ മികച്ചതാക്കും. ഏറ്റവും മികച്ച ശബ്ദാനുഭവം സമ്മാനിക്കുന്ന ഡോള്‍ബി ഓഡിയോ, ക്ലിയര്‍ ഫേസ് ടെക്‌നോളജിയും പുതിയ സീരീസിലുണ്ട്.

69,900 രൂപ വിലയുള്ള കെഡി-43എക്‌സ്75എല്‍, 85,900 രൂപ വിലയുള്ള കെഡി-50എക്‌സ്75എല്‍, 1,39,900 രൂപ വിലയുള്ള കെഡി-65എക്‌സ്75എല്‍ എന്നീ മോഡലുകള്‍ 2023 ഏപ്രില്‍ 24 മുതല്‍ വിപണിയില്‍ ലഭ്യമാവും.

കെഡി-55എക്‌സ്75എല്‍ മോഡലിൻ്റെ വിലയും ലഭ്യമാകുന്ന തീയതിയും ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകളിലും ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളിലും പുതിയ മോഡലുകള്‍ ലഭിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com