മികച്ച സിനിമാറ്റിക് അനുഭവം നൽകാൻ സോണി ഇന്ത്യ ബുറാനോ ക്യാമറ അവതരിപ്പിച്ചു

വെനീസ് 2വിന്റെ ഫീച്ചറുകളില്‍ ഭൂരിഭാഗവും ബുറാനോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.6കെ ഫുള്‍-ഫ്രെയിം സെന്‍സറാണ് ബുറോനോയില്‍
മികച്ച സിനിമാറ്റിക് അനുഭവം നൽകാൻ സോണി ഇന്ത്യ ബുറാനോ ക്യാമറ അവതരിപ്പിച്ചു

കൊച്ചി: സോണി ഇന്ത്യ കമ്പനിയുടെ മുന്നിര ഡിജിറ്റല്‍ സിനിമാ ക്യാമറകളുടെ നിരയായ സിനിആള്‍ട്ട് ലൈനപ്പിന്റെ ഭാഗമായി പുതിയ ബുറാനോ ക്യാമറ അവതരിപ്പിച്ചു. സിംഗിള്‍ ക്യാമറ ഓപ്പറേറ്റര്‍മാര്‍ക്കും ചെറിയ സംഘത്തിനും മികച്ച സിനിമാറ്റിക് ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ബുറാനോ, മികച്ച മറ്റു ഫീച്ചറുകളുമായാണ് എത്തുന്നത്.

വെനീസ് 2 ക്യാമറയുടെ കളര്‍ സയന്‍സുമായി പൊരുത്തപ്പെടുന്ന സെന്‍സറോടു കൂടിയ പുതിയ ബുറാനോ മോഡല്‍, ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷനെ പിന്തുണയ്ക്കുന്ന പിഎല്‍മൗണ്ട് ഉള്ള ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമാ ക്യാമറ കൂടിയാണ്. കൂടാതെ, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ മെക്കാനിസത്തിനൊപ്പം ഇലക്ട്രോണിക് വേരിയബിള്‍ എന്‍ഡി ഫില്‍ട്ടര്‍ ഘടന കോംപാക്റ്റ് ഹൗസിങില്‍ ആദ്യമായി ഉള്‍ക്കൊള്ളുന്ന ക്യാമറയെന്ന സവിശേഷതയുമുണ്ട്.

വെനീസ് 2വിന്റെ ഫീച്ചറുകളില്‍ ഭൂരിഭാഗവും ബുറാനോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.6കെ ഫുള്‍-ഫ്രെയിം സെന്‍സറാണ് ബുറോനോയില്‍. ഏറ്റവും വെല്ലുവിളി നിറഞ്ഞ ലൈറ്റിങ് സാഹചര്യത്തില്‍ പോലും അതിശയകരമായ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകരമാവുന്ന ഡ്യുവല്‍ ബേസ് ഐഎസ്ഒ ഓഫ് 800 ആന്‍ഡ് 300, 16 സ്റ്റോപ്പ്സ് ഓഫ് ലാറ്റിറ്റ്യൂഡ് എന്നിവ ഈ സെന്‍സര്‍ ഫീച്ചര്‍ ചെയ്യുന്നു. വെനീസ് 2 ക്യാമറയേക്കാള്‍ ഏകദേശം 32 എം.എം ചെറുതും 1.4 കി.ഗ്രാം ഭാരം കുറഞ്ഞതുമാണ് ബുറാനോ ക്യാമറ. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതിനാല്‍ എളുപ്പത്തില്‍ കൊണ്ടുനടക്കാനാവും. വ്യൂഫൈന്‍ഡറായും, ടച്ച് ഫോക്കസിനായും, മെനു കണ്ട്രോളിനായും ഉപയോഗിക്കാവുന്ന 3.5 ഇഞ്ച് മള്‍ട്ടി-ഫങ്ഷന്‍ എല്‍സിഡി മോണിറ്റര്‍ ആണ് മറ്റൊരു സവിശേഷത.

ബുറാനോ ഡിജിറ്റല്‍ സിനിമാ ക്യാമറയുടെ ബുക്കിങ് 2024 മാര്‍ച്ച് 19 മുതല്‍ ആരംഭിക്കും. 37,69,990 രൂപ വിലയില്‍ 2024 ഏപ്രില്‍ ആദ്യവാരം മുതല്‍ ക്യാമറ ലഭ്യമായി തുടങ്ങും. ബുറാനോ വാങ്ങുന്നവര്‍ക്ക് 2,61,570 രൂപ വിലയുള്ള രണ്ട് യൂണിറ്റ് സിഎഫ്എക്സ്പ്രസ് ടൈപ്പ് ബി മെമ്മറി കാര്‍ഡ് 960ജിബി (സിഇബി-ജി960ടി), ഒരു യൂണിറ്റ് മെമ്മറി കാര്‍ഡ് റീഡര്‍ (എംആര്‍ഡബ്ല്യുജി1) എന്നിവ ലഭിക്കുന്ന സൗജന്യ ബണ്ടില്‍ ഓഫറും സോണി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com