സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ് അവതരിപ്പിച്ചു

അത്യാധുനിക സാങ്കേതികവിദ്യയും രൂപകല്‍പനയും സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ശബ്ദ നിലവാരവും ആവേശവും ബ്രാവിയ തിയേറ്റര്‍ ക്വാഡ് നല്‍കും
sony bravia theatre quad
sony bravia theatre quad
Updated on

കൊച്ചി: സോണി ഇന്ത്യ, ഹോം സിനിമാറ്റിക് അനുഭവത്തെ പുനര്‍നിര്‍വചിക്കുന്ന തകര്പ്പന്‍ ഓഡിയോ സിസ്റ്റമായ ബ്രാവിയ തിയറ്റര് ക്വാഡ് വിപണിയില്‍ അവതരിപ്പിച്ചു. ഹോം എന്‍റര്‍ടെയ്ന്‍മെന്‍റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ബ്രാവിയ തിയറ്റര്‍ ക്വാഡ്, കാഴ്ച്ചക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും കൂടുതല്‍ ആകര്‍ഷകമായി ലഭിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യയും രൂപകല്‍പനയും സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ശബ്ദ നിലവാരവും ആവേശവും ബ്രാവിയ തിയേറ്റര്‍ ക്വാഡ് നല്‍കും. 360 സ്പേഷ്യല്‍ സൗണ്ട് മാപ്പിങ്, സൗണ്ട് ഫീല്‍ഡ് ഒപ്റ്റിമൈസേഷന്‍ ഐമാക്സ് എന്‍ഹാന്‍സ്ഡ് ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ മികച്ച ഫീച്ചറുകള്‍ക്കൊപ്പമാണ് പുതിയ ഓഡിയോ സിസ്റ്റം വരുന്നത്. ഏറെ ആകര്‍ഷകമായ പ്രീമിയം ഡിസൈനാണ് ബ്രാവിയ തിയേറ്റര്‍ ക്വാഡിന്.

വോയ്സ് സൂം3. പുതിയ ബ്രാവിയ കണക്റ്റ് ആപ്പ്, ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഓപ്ഷണല്‍ വയര്‍ലെസ് സബ്വൂഫര്‍ എന്നിവയും ബ്രാവിയ തിയേറ്റര്‍ ക്വാഡ് വാഗ്ദാനം ചെയ്യുന്നു. 2024 ഏപ്രില്‍ 22 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്‍റര്‍ , സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോര്‍ട്ടല്‍, ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയിലുടനീളം ബ്രാവിയ തിയേറ്റര്‍ ക്വാഡ് ലഭ്യമാകും. 1,99,990 രൂപയാണ് വില.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com