മരിച്ചവർക്ക് ആദരമർപ്പിക്കാനും റോക്കറ്റ് വിക്ഷേപണം!

മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകളും ഭൗതികാവശിഷ്ടങ്ങളുമായി പറന്നുയരുന്നത് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ്
 SpaceX’s Falcon 9 rocket launches into space with DNA samples and remains of the deceased

മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകളും ഭൗതികാവശിഷ്ടങ്ങളുമായി പറന്നുയരുന്നത് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ്

Updated on

കാലിഫോർണിയ: മരിച്ച നിരവധി പേരുടെ ഡിഎൻഎ സാമ്പിളുകളും ഭൗതികാവശിഷ്ടങ്ങളുമായി സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ബഹിരാകാശത്തേയ്ക്ക്. ട്രാൻസ്പോർട്ടർ-14 റൈഡ്ഷെയർ മിഷന്‍റെ ഭാഗമാണിതെന്ന് സ്പേസ്ഡോട്ട്കോം റിപ്പോർട്ട് ചെയ്തു. ഹൂസ്റ്റൺ ആസ്ഥാനമായുള്ള സെലസ്റ്റിസ് എന്ന കമ്പനിയാണ് ഇതിനു പിന്നിൽ.

150ലധികം സാമ്പിളുകൾ അടങ്ങിയ പേടകങ്ങൾ വഹിച്ചു കൊണ്ടാണ് ബഹിരാകാശ യാത്ര. ബഹിരാകാശത്ത് എത്തിയ ശേഷം പേടകങ്ങൾ അവയുടെ റിക്കവറി വാഹനത്തിൽ ഭൂമിയിലേക്ക് തിരികെ വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈ പേടകങ്ങൾ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങും. അവിടെ നിന്ന് അവ വീണ്ടെടുത്ത് കുടുംബാംഗങ്ങൾക്ക് തിരികെ നൽകും. പ്രതികൂല കാലാവസ്ഥ കാരണം വിക്ഷേപണ തിയതി ഞായറാഴ്ചയിൽ നിന്ന് തിങ്കളാഴ്ചയിലേയ്ക്ക് മാറ്റിയിരുന്നു. കാലിഫോർണിയയിലെ വാണ്ടൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് വിക്ഷേപിക്കുന്ന വാഹനം ലോ എർത്ത് ഓർബിറ്റിൽ(ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം) എത്തും. അന്തരീക്ഷത്തിലേയ്ക്ക് സാവധാനത്തിൽ തിരികെ പ്രവേശിക്കും മുമ്പ് ഭൂമിയെ ചുറ്റി ഇത് രണ്ടോ മൂന്നോ തവണ പൂർണ ഭ്രമണപഥം പൂർത്തിയാക്കും.

മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ടവരെ ആദരിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗമാണ് ഇതെന്നാണ് സ്പേസ് എക്സ് പറയുന്നത്. നക്ഷത്രങ്ങൾക്കിടയിലൂടെയുള്ള പ്രിയപ്പെട്ടവരുടെ യാത്ര അവർക്കുള്ള സ്ഥിരമായ ഒരു ആദരാജ്ഞലി ആയിരിക്കുമെന്നും അവർ പറയുന്നു. ബഹിരാകാശ മൃതസംസ്കാരത്തിന്‍റെ (സ്പേസ് ബറിയൽ) പ്രവണത എടുത്തു കാട്ടുന്നതാണ് ദൗത്യം. മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്.

സ്റ്റാർ ട്രെക്കിന്‍റെ സ്രഷ്ടാവായ ജീൻ റോഡൻബെറിയാണ് 1992ൽ തന്‍റെ ഭൗതികാവശിഷ്ടങ്ങൾ ബഹിരാകാശത്ത് സംസ്കരിച്ച ആദ്യത്തെ വ്യക്തി. പ്രശസ്ത ബഹിരാകാശ യാത്രികനായ യൂജിൻ മെർലെ ഷൂമേക്കറാണ് ചന്ദ്രനിൽ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ച ആദ്യ വ്യക്തി. മന:ശാസ്ത്രജ്ഞനും തത്വചിന്തകനുമായ തിമോത്തി ലിയറിയുടെ ഭൗതികാവശിഷ്ടങ്ങളും ബഹിരാകാശത്തേയ്ക്ക് അയച്ചിട്ടുണ്ട്.

ഭൗതികാവശിഷ്ടങ്ങൾ ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ച് പ്രിയപ്പെട്ടവരെ ആദരിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗമാണ് ബഹിരാകാശ മൃതസംസ്കാരം. ഭൗതികാവശിഷ്ടങ്ങൾ ബഹിരാകാശത്ത് വിക്ഷേപിക്കുന്നു.

അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം അവ അന്തരീക്ഷത്തിലേയ്ക്കു തിരികെ പ്രവേശിക്കുമ്പോൾ കത്തി നശിക്കുന്നു. ഇതാണ് സാധാരണയായി സംഭവിക്കാറുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com