ജെൻ സി, മില്ലേനിയലുകൾക്ക് രാവിലെ പാട്ടില്ലാതെ പറ്റില്ലെന്ന് സ്‌പോട്ടിഫൈ പഠന റിപ്പോർട്ട്

സംഗീതം ദൈനംദിന ജീവിതത്തിന്‍റെ പ്രധാന ഭാഗമായി മാറിയിരിക്കുന്നു.
spotify streaming trends gen z millennial

സ്‌പോട്ടിഫൈയുടെ പുതിയ പഠന റിപ്പോർട്ട് പുറത്ത്

Updated on

ഇന്ത്യയിലെ ജെൻ സി (Gen Z)- മില്ലേനിയൽ (millennials) തലമുറകൾക്കിടയിൽ പാട്ടുകൾ അവരുടെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നതായി സ്‌പോട്ടിഫൈയുടെ പഠനം. ഡൽഹി എൻസിആർ, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലായി നിന്നുള്ള 2,000 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് പാട്ട്/ സംഗീതം എത്രമാത്രം ആസ്വദിക്കുന്നു എന്ന റിപ്പോർട്ട് തയാറാക്കിയത്. ഏറ്റവും കൂടുതൽ പാട്ടുകൾ കേൾക്കുന്നതായി ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ 10 വരേയും, വാരാന്ത്യ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണെന്ന് (Spotify) സ്‌പോട്ടിഫൈയുടെ പഠന റിപ്പോർട്ട്.

പഠനമനുസരിച്ച്, പ്രധാനമായും ജെൻ സി- മില്ലേനിയൽസ് 6 സാഹചര്യങ്ങളിലാണ് പാട്ട് ആസ്വദിക്കാറുള്ളത്: വ്യായാമം ചെയ്യുമ്പോൾ, യാത്ര ചെയ്യുമ്പോൾ, നടക്കുമ്പോൾ, കൂട്ടുകാരുമായി ഒത്തുചേരുമ്പോൾ, വിശ്രമിക്കുമ്പോൾ, സ്ട്രെസ് കുറയ്ക്കാനായി. ജെൻ സി കൂടുതലായി വീടിനുള്ളിലെ വ്യായാമ സമയങ്ങളിൽ സംഗീതം കേൾക്കുന്നവരാണ്. ഇതിലൂടെ സ്വസ്ഥതയും ഏകാന്തതയും പ്രധാനമാക്കുന്ന താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നവരെന്ന് പഠനം സൂചിപ്പിക്കുന്നു. ഇതിനു വിപരീതമായി മില്ലേനിയലുകൾക്ക് പുറത്ത് നടക്കുന്ന ജോഗിങ് പോലുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കിടെയാണ് സംഗീതം കൂടുതല്‍ കേൾക്കുന്നത്.

ഇതേ വ്യത്യാസം, ലിംഗഭേദാധിഷ്ഠിത പാറ്റേണുകളിലെ പഠനത്തിലും കണ്ടെത്താനായി. പുരുഷന്മാർ ഏകാന്ത പ്രവർത്തനങ്ങളിലാണു കൂടുതൽ പാട്ട് കേൾക്കുന്നത്—വ്യാസായം, യാത്ര, ജോഗിങ് തുടങ്ങിയവ. സ്ത്രീകൾ ഗ്രൂപ്പ് വർക്കൗട്ടുകൾ, ഗെറ്റ് ടുഗെദർ പോലുള്ള ഇടങ്ങളിലാണ് സംഗീതം കൂടുതലായി ആസ്വദിക്കാറുള്ളത്. സ്‌പോട്ടിഫൈയിലെ വ്യക്തിഗതമാക്കിയ പ്ലേലിസ്റ്റുകളിലേക്കുള്ള ആവശ്യം വർധിച്ചുവരുന്നതായും പഠനത്തിൽ കണ്ടെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com