വിജയകരമായി ആദ്യ 'ലേഡീസ് ഒൺലി' ബഹിരാകാശ യാത്ര

ബ്ലൂ ഒറിജിന്‍റെ ബഹിരാകാശ വാഹനത്തിലാണ് പോപ് താരം കെയ്റ്റി പെറി അടക്കം ആറു വനിതകൾ പതിനൊന്നു മിനിറ്റോളം ബഹിരാകാശ യാത്ര നടത്തിയത്.
Successful first all woman space flight

വിജയകരമായി ആദ്യ 'ലേഡീസ് ഒൺലി' ബഹിരാകാശ യാത്ര

Updated on

ടെക്സസ്: വനിതകൾ മാത്രം സഞ്ചാരികളായ ആദ്യ ബഹിരാകാശ യാത്രയ്ക്ക് വിജയകരമായ പര്യവസാനം. ബ്ലൂ ഒറിജിന്‍റെ ബഹിരാകാശ വാഹനത്തിലാണ് പോപ് താരം കെയ്റ്റി പെറി അടക്കം ആറു വനിതകൾ പതിനൊന്നു മിനിറ്റോളം ബഹിരാകാശ യാത്ര നടത്തിയത്.

ബഹിരാകാശ യാത്രാ ചരിത്രത്തിൽ ആറു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് വനിതകൾ മാത്രം യാത്രികരായത്. വെസ്റ്റ് ടെക്സസിൽ നിന്ന് യുഎസ് സമയം തിങ്കളാഴ്ച രാവിലെ 9.1 നാണ് പേടകം ഉയർന്നത്. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശതലത്തിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം പേടകം വനിതായാത്രികരെയും കൊണ്ട് ഭൂമിയിലേക്കു മടങ്ങി.

ശതകോടീശ്വരൻ ജെഫ് ബെസോസ് സ്ഥാപിച്ച സ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് വികസിപ്പിച്ച ന്യൂ ഷെപാഡ് വാഹനത്തിലായിരുന്നു യാത്ര. കെയ്റ്റി പെറിയ്ക്കു പുറമേ, ജെഫ് ബെസോസിന്‍റെ പ്രതിശ്രുത വധു ലോറെൻ സാഞ്ചെസ്, സിബിഎസ് അവതാരക ഗെയ്ൽ കിങ്, മുൻ നാസ റോക്കറ്റ് സയന്‍റിസ്റ്റ് ഐഷ ബോ, സയന്‍റിസ്റ്റ് അമാൻഡ വീൻ, ചലച്ചിത്ര നിർമാതാവ് കെറിയാൻ ഫ്ലിൻ എന്നിവരാണ് മറ്റ് യാത്രികർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com