അറിയാമോ..., ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിക്കുന്ന ആദ്യത്തെ ആളല്ല സുനിത വില്യംസ്! | Video
അപ്പോളോ 8 ബഹിരാകാശയാത്രികരായ ഫ്രാങ്ക് ബോർമാൻ, ജെയിംസ് എ. ലോവൽ, വില്യം എ. ആൻഡേഴ്സ് എന്നിവർ 1968 ഡിസംബറിൽ ചന്ദ്രനെ വലംവെക്കുമ്പോൾ ബഹിരാകാശത്ത് ക്രിസ്മസ് ചെലവഴിച്ച ആദ്യ ക്രൂ ആയി മാറി.
1973ലും 1974-ലും സ്‌കൈലാബ് ബഹിരാകാശ നിലയത്തിലെ തങ്ങളുടെ 84 ദിവസത്തെ റെക്കോർഡ് ദൗത്യത്തിനിടെ, സ്‌കൈലാബ് 4 ബഹിരാകാശയാത്രികരായ ജെറാൾഡ് പി കാർ, വില്യം ആർ പോഗ്, എഡ്വേർഡ് ജി ഗിബ്‌സൺ എന്നിവർ ബഹിരാകാശത്ത് ക്രിസ്മസ്, പുതുവത്സരം എന്നിവ ആഘോഷിച്ചു.
സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ച് മുതൽ ഐഎസ്എസിലാണ് തുടരുന്നത്. സുനിതയുടെയും ബുച്ച് വിൽമോറിന്‍റെയും ദൗത്യം എട്ട് ദിവസത്തേക്കായിരുന്നു. എന്നാല്‍, സാങ്കേതിക തകരാർ മൂലം അവര്‍ക്ക് തിരികെ വരാനായില്ല. അന്നു മുതല്‍ ഇരുവരും ബഹിരാകാശ നിലയത്തിൽ കഴിയുകയാണ്. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങും.
