ആപ്പിൾ എതിർത്തു; വിവോ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്മാറി

ആപ്പിൽ ഐഫോണുകളുടെ നിർമ്മാണ പങ്കാളിയാണ് ടാറ്റാ ഗ്രൂപ്പ്
tata group drops plan to acquire stake in vivo india over apple objection
വിവോ ഏറ്റെടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ടാറ്റാ ഗ്രൂപ്പ്
Updated on

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോയുടെ ഇന്ത്യയിലെ ഓഹരി വാങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ടാറ്റാ ഗ്രൂപ്പ്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്‍റെ എതിർപ്പിനെ തുടർന്നാണ് ടാറ്റാ ഗ്രൂപ്പിന്‍റെ പിന്മാറ്റമെന്നാണ് വിവരം. സർക്കാർ സമ്മർദത്തിന്‍റെ ഫലമായി കമ്പനിയെ ഭാരതീയ വത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ 51 ശതമാനം ഓഹരി ടാറ്റ ഗ്രൂപ്പിന് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു വിവോ.

ആപ്പിൽ ഐഫോണുകളുടെ നിർമ്മാണ പങ്കാളിയാണ് ടാറ്റാ ഗ്രൂപ്പ്. ബംഗളൂരുവിലെ ടാറ്റയുടെ ഫാക്‌ടറിയിലാണ് ഐഫോണുകൾ ഉദ്പാദിപ്പിക്കുന്നത്. ഈ പങ്കാളിത്തത്തിന്‍റെ പേരിലാണ് ആപ്പിൾ വിവോ ഏറ്റെടുക്കാനുള്ള തീരുമാനത്തെ എതിർത്തതെന്നാണ് വിവരം.

സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്‍റെ എതിരാളിയാണ് വിവോ. ഈ എതിർപ്പായിരിക്കാം വിവോയ്ക്ക് തിരിച്ചടിയായതെന്നാണ് വിവരം. സര്‍ക്കാരിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചൈനയുമായുള്ള അതിർത്തി തർക്കതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com