യുഎഇയുടെ മാനത്ത് ഇനി പറക്കും ടാക്സികൾ; ദുബായ് -അബുദാബി യാത്രക്ക് ഇരുപത് മിനിറ്റ്

ടാക്സികൾ പറന്നുതുടങ്ങുന്നതോടെ രാജ്യത്തെ ഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങൾ ഉണ്ടാവും
Taxis will now fly in UAE; Dubai-Abu Dhabi travel time is twenty minutes
യുഎഇയുടെ മാനത്ത് ഇനി പറക്കും ടാക്സികൾ; ദുബായ് -അബുദാബി യാത്രക്ക് ഇരുപത് മിനിറ്റ്
Updated on

ദുബായ്: യുഎഇയുടെ ആകാശത്ത് അടുത്ത വർഷം മുതൽ എയർ ടാക്സികൾ പറന്ന് തുടങ്ങും. ഇതിന് മുന്നോടിയായി ഈ വർഷം ഇതുവരെ 400 പരീക്ഷണ പറക്കലുകൾ നടത്തിക്കഴിഞ്ഞതായി അമെരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷൻ അറിയിച്ചു. ആർച്ചർ ഏവിയേഷനാണ് യുഎഇയിൽ എയർ ടാക്സി ഓപ്പറേറ്റ് ചെയ്യുന്നത്.

ടാക്സികൾ പറന്നുതുടങ്ങുന്നതോടെ രാജ്യത്തെ ഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങൾ ഉണ്ടാവും. ദുബായിൽ നിന്ന് അബുദാബിയിലെത്താൻ പരമാവധി 20 മിനിറ്റ് മതിയാകും. ഒന്ന് മുതൽ ഒന്നര മണിക്കൂർ സമയം വരെ ലാഭിക്കാൻ സാധിക്കുമെന്നർത്ഥം.

ദുബായ്-അബുദാബി യാത്രക്ക് 800 ദിർഹം മുതൽ 1500 ദിർഹം വരെയാണ് ചെലവ്. ദുബായ് എമിറേറ്റിനകത്താണ് പറക്കേണ്ടതെങ്കിൽ ഏതാണ്ട് 350 ദിർഹം നൽകിയാൽ മതിയാകും. 'മിഡ്‌നെറ്റ്' എയർ ക്രാഫ്റ്റിന് പൈലറ്റിനെ കൂടാതെ നാല് യാത്രികരെ വഹിക്കാൻ ശേഷിയുണ്ട്.

വെർട്ടി പോർട്ടുകൾ നിർമ്മിക്കുന്നതിനും 'മിഡ്‌നെറ്റ് 'എയർ ക്രാഫ്റ്റുകൾ അബുദാബിയിൽ ഉത്പാദിപ്പിക്കുന്നതിനും ഈ വർഷാരംഭത്തിൽ ആർച്ചർ ഏവിയേഷൻ യുഎഇയിലെ കമ്പനികളുമായി കരാറുകൾ ഒപ്പുവെച്ചിരുന്നു.

കഴിഞ്ഞ മാസം പകുതിയോടെ ആർച്ചർ ഏവിയേഷൻ ആദ്യ എയർ ക്രാഫ്റ്റ് സാങ്കേതിക, സുരക്ഷാ, ഗുണനിലവാര പരിശോധനക്കായി അമെരിക്കൻ എയർ ഫോഴ്‌സിന് നൽകിയിട്ടുണ്ട്.

ഈ വർഷം 8 മാസം കൊണ്ട് 400 പരീക്ഷണ പറക്കലുകൾ നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും അത് മറികടന്ന് 402 പറക്കലുകൾ നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ആർച്ചർ ഏവിയേഷൻ സ്ഥാപക സിഇഒ ആദം ഗോൾഡ്സ്റ്റൈൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.