കൊച്ചി: പ്രമുഖ ടെക്നോളജി ബ്രാന്‍ഡായ ടെക്നോ ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്സ്പ്ലോറര്‍ പതിപ്പ് അവതരിപ്പിച്ചു. ടെക്നോയുടെ അതുല്യമായ ബ്ലാക്ക് & വൈറ്റ് ലെതര്‍ ഡിസൈന്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദത്തിന് മുന്‍ഗണന നല്‍കിയാണ് സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്സ്പ്ലോറര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
17.22 സെ.മീ (6.78) എഫ്എച്ച്ഡി+ഡോട്ട്-ഇന്‍ ഡിസ്പ്ലേയാണ് ഫോണിന്. 32 മെഗാപിക്സല്‍ ഡ്യുവല്‍ ഫ്ളാഷ് എഐ സെല്‍ഫി ക്യാമറക്കൊപ്പം, 50എംപി ഡ്യുവല്‍ പിന്‍ ക്യാമറയുമുണ്ട്. 8ജിബി എല്‍പിഡിഡിആര്‍4എക്സ് + 8ജിബി മെമ്മറി ഫ്യൂഷന്‍ റാമും, 128ജിബി ഇന്‍റേണല്‍ സ്റ്റോറേജും 1ടിബി വരെയുള്ള എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിനുണ്ട്. 5000എംഎഎച്ച് ബാറ്ററി 27 ദിവസം വരെ സ്റ്റാന്‍ഡ്ബൈ നല്‍കും. 18വാട്ട് ഫ്ളാഷ് ചാര്‍ജര്‍ വെറും 40 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാനും സഹായിക്കും. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എച്ച്ഐഒഎസ് 12.6 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
പുതിയ മോഡലിന്‍റെ വില്‍പന സെപ്റ്റംബര്‍ 15ന് ആരംഭിക്കും. 11,999 രൂപയാണ് ടെക്നോ സ്പാര്‍ക്ക് 10 പ്രോ മൂണ്‍ എക്സ്പ്ലോററിന്‍റ വില. ഈ പുതിയ പതിപ്പിന്‍റെ നൂതനമായ ഡിസൈന്‍, ശ്രദ്ധേയമായ ക്യാമറ, ശക്തമായ പ്രകടനം, ആകര്‍ഷകമായ വില എന്നിവ സ്മാര്‍ട്ട്ഫോണ്‍ വിപണിയെ പുനര്‍നിര്‍വചിക്കുമെന്ന് ടെക്നോ മൊബൈല്‍ സിഇഒ അരിജീത് തലപത്ര പറഞ്ഞു.