6699 രൂപയ്ക്ക് മികച്ച ഫീച്ചറുകളുമായി ടെക്നോ സ്പാര്‍ക്ക് ഗോ 2024; സവിശേഷതകളറിയാം

8 ജിബി + 64 ജിബി, 8ജിബി + 128 ജിബി കോണ്‍ഫിഗറേഷനുകളുടെ വില അടുത്ത ദിവസങ്ങളിലായി പുറത്തുവിടും
Tecno
Tecno
Updated on

കൊച്ചി: ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, 7കെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ പുതിയ നിലവാരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്പാര്‍ക്ക് ഗോ 2024 പുറത്തിറക്കി. ഈ വിഭാഗത്തില്‍ ആദ്യമായി ഡൈനാമിക് പോര്‍ട്ടോടു കൂടി 90 എച്ച്സെഡ് ഡോട്ട് ഇന്‍ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ഫോണാണ് സ്പാര്‍ക്ക് ഗോ 2024 'ഭാരത് കാ അപ്‌ന സ്‌പാർക്ക്'.

പ്രീമിയം അനുഭവത്തോടെയുള്ള വശങ്ങളിലെ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, മികച്ച ശബ്ദാനുഭവം പ്രദാനം ചെയ്യുന്ന ഡിടിഎസ് ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, മികച്ച സ്റ്റോറേജ് സ്പേസ് തുടങ്ങിയവ മറ്റു പ്രധാന സവിശേഷതകളില്‍പ്പെടുന്നു.

3 ജിബി റാം, 64 ജിബി റോം എന്നിവയോടു കൂടിയ ഫോണ്‍ ആകർഷകമായ വിലയായ 6699 രൂപയ്ക്ക് റീട്ടെയില്‍ സ്റ്റോറുകളിലും ആമസോണിലും ലഭ്യമാകും. ഇപ്പോഴുള്ള 6699 രൂപയുടെ 3 ജിബി + 64 ജിബിക്കു പുറമെ അവതരിപ്പിക്കുന്ന 8 ജിബി + 64 ജിബി, 8ജിബി + 128 ജിബി കോണ്‍ഫിഗറേഷനുകളുടെ വില അടുത്ത ദിവസങ്ങളിലായി പുറത്തുവിടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com