

താത്കാലിക നിരോധനം നീക്കി: ടെലഗ്രാം ഇന്ത‍്യയിൽ തിരിച്ചെത്തി
ന‍്യൂഡൽഹി: മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രം താത്കാലികമായി ഏർപ്പെടുത്തിയ നിരോധനം നീക്കി. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ‍്യമാണ്. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും കഴിയും.
അതേസമയം, ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ ഇതുവരെ ടെലഗ്രാം പുനസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നീറ്റ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ടെലഗ്രാം വഴി പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ജൂൺ 22 വരെ കേന്ദ്രം താത്കാലികമായി ആപ്പ് നിരോധിച്ചത്.
ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാനും കേന്ദ്രം ഉത്തരവിട്ടിരുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടേതായിരുന്നു നടപടി.