ഇനി ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാം; വരുന്നു പുത്തന്‍ ഫീച്ചർ..!! (Video)

ഉപയോക്താക്കൾക്ക് സ്‌റ്റോറികൾ ആർക്കൊക്കെ കൃത്യമായി കാണാൻ കഴിയുമെന്ന് തെരഞ്ഞെടുക്കാനാകും
ഇനി ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാം; വരുന്നു പുത്തന്‍ ഫീച്ചർ..!! (Video)

ഇന്‍സ്റ്റഗ്രാമിലെയും വാട്ട്‌സ്ആപ്പിലെയും പോലെ പ്രമുഖ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാനുള്ള ഫീച്ചർ വരുന്നു. ഇതോടെ വാട്ട്‌സ്ആപ്പിന്‍റെ മുഖ്യ എതിരാളിയായ ടെലിഗ്രാമിനും സമാനമായ ഒരു സവിശേഷത കൂടിയാണ് ലഭ്യമാകുന്നത്. ജൂലൈ ആദ്യവാരത്തോടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് ടെലിഗ്രാം പ്ലാറ്റ്‌ഫോമിന്‍റെ സ്ഥാപകനും സിഇഒയുമായ പാവൽ ദുറോവ് വെളിപ്പെടുത്തുന്നത്.

“കഴിഞ്ഞ കുറെ വർഷങ്ങളായി, ടെലിഗ്രാമിൽ ഈ ഫീച്ചർ ലഭ്യമാക്കണമെന്ന് ഉപയോക്താക്കൾ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങൾക്ക് ലഭിക്കുന്ന ഫീച്ചർ അഭ്യർഥനകളിൽ പകുതിയിലേറെയും സ്റ്റോറികളുമായി ബന്ധപ്പെട്ടതാണ്”, ദുറോവ് തന്‍റെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു.

വാട്ട്‌സ്ആപ്പിനു സമാനമായി, സ്വകാര്യത സംരക്ഷിക്കുന്ന രീതിയിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് ടെലിഗ്രാം ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് അവരുടെ സ്‌റ്റോറികൾ ആർക്കൊക്കെ കൃത്യമായി കാണാൻ കഴിയുമെന്ന് തെരഞ്ഞെടുക്കാനാകും - എവരിവൺ, കോൺടാക്റ്റുകൾ മാത്രം, തെരഞ്ഞെടുത്ത കോൺടാക്റ്റുകൾ മാത്രം എന്നിങ്ങനെ വാട്ട്‌സ്ആപ്പിലേതു പോലെ തന്നെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനാകും. കൂടാതെ സ്റ്റോറികൾ മറച്ചുവയ്ക്കുന്നതിനായി ഹിഡന്‍ ലിസ്റ്റും ഒരുക്കുന്നതാണ്.

ഇതിനു പുറമെ സ്റ്റോറികൾക്കായുള്ള ഫോട്ടോ, വീഡിയോ എഡിറ്റിംഗ് ടൂളുകളും, ലിങ്കുകൾ ചേർക്കാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും അടിക്കുറിപ്പുകൾ നൽകാനാകും സൗകര്യമുണ്ടാകും. ഒരേ സമയം മുൻ ക്യാമറകളും പിൻ ക്യാമറകളും ഒരേ സമയം എടുത്ത ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതിനോടൊപ്പം ചേർക്കുന്നുണ്ട്. മറ്റൊരാൾ ഇട്ട സ്റ്റോറികൾക്ക് മറുപടി നൽകാനും സാധിക്കും.

തങ്ങളുടെ സ്റ്റോറികളുടെ കാലാവധിയും സമയക്രമവും ഉപയോക്താക്കൾക്ക് നിശ്ചയിക്കാനാകും. 6, 12, 24, 48 മണിക്കൂറുകൾ അല്ലങ്കിൽ പ്രൊഫൈൽ പേജിൽ സ്ഥിരമായി പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയും തെരഞ്ഞടുക്കാം. പുതിയ ഫീച്ചറിലൂടെ ചാനലുകൾക്ക് സബ്സ്ക്രൈബർമാരിൽ നിന്ന് കൂടുതൽ എക്സ്പോഷർ ലഭ്യമാക്കാൻ സാധിക്കുമെന്നും ദുറോവ് കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com