ട്വിറ്ററിന്‍റെ കിളി പോയി, പകരം X

ഇപ്പോൾ X.com എന്ന വെബ് ഡൊമെയ്നും ട്വിറ്ററിലേക്കു തന്നെയാണ് റീഡയറക്റ്റ് ചെയ്യുന്നത്. ട്വിറ്ററിന്‍റെ പേര് എക്സ് എന്നാകുമ്പോൾ ട്വീറ്റുകൾ എക്സുകൾ (Xs) ആയി മാറും
ട്വിറ്ററിന്‍റെ പുതിയ ലോഗോയുമായി കമ്പനി സിഇഒ ഇലോൺ മസ്ക്.
ട്വിറ്ററിന്‍റെ പുതിയ ലോഗോയുമായി കമ്പനി സിഇഒ ഇലോൺ മസ്ക്.Elon Musk

ലണ്ടൻ: ട്വിറ്ററിന്‍റെ ലോക പ്രശസ്തമായ നീലക്കിളിയുടെ ലോഗോ മാറി, പകരം വന്നിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് X. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിന്‍റെ റീബ്രാൻഡിങ് നടത്തുന്നതിന്‍റെ ഭാഗമാണ് ലോഗോ മാറ്റം.

പുതിയ ലോഗോ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തിങ്കളാഴ്ച രാവിലെ മുതൽ ഡെസ്ക്‌ടോപ്പ് വെർഷനിൽ X പ്രത്യക്ഷമായെങ്കിലും സ്മാർട്ട്ഫോൺ ആപ്പുകളിൽ ഘട്ടംഘട്ടമായി മാറിവരുന്നതേയുള്ളൂ.

മിനിമലിസ്റ്റി ഡിസൈനാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും, ഇതിൽ പരിഷ്കാരങ്ങളുണ്ടാകുമെന്നും മസ്ക് പറയുന്നു.

1999ൽ ഇലോൺ മസ്ക് ആരംഭിച്ച സ്റ്റാർട്ടപ്പ് കമ്പനിയുടെ പേരായിരുന്നു X.com. ഇതാണ് പിന്നീട് പേപാൽ എന്ന പേരിൽ ഓൺലൈൻ ഫിനാൻഷ്യൽ സർവീസസ് കമ്പനിയായി മാറിയത്.

ഇപ്പോൾ X.com എന്ന വെബ് ഡൊമെയ്നും ട്വിറ്ററിലേക്കു തന്നെയാണ് റീഡയറക്റ്റ് ചെയ്യുന്നത്.

ട്വിറ്ററിലെ പോസ്റ്റുകൾക്ക് നിലവിൽ ട്വീറ്റ് എന്നാണു പറയുന്നത്. ട്വിറ്ററിന്‍റെ പേര് എക്സ് എന്നാകുമ്പോൾ ട്വീറ്റുകൾ എക്സുകൾ (Xs) ആയി മാറുമെന്നും മസ്ക് വിശദീകരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com