അറേബ്യൻ ആകാശത്ത് ഇനി എയർ ടാക്സികൾ മൂളിപ്പറക്കും

മഴയെക്കാൾ കുറഞ്ഞ ശബ്ദം, ഹെലികോപ്റ്ററിന‌െക്കാൾ യാത്രാസുഖം: യുഎഇ എയർ ടാക്സി സർവീസിന്‍റെ ആദ്യ സ്റ്റേഷൻ പ്രഖ്യാപനം ഉടൻ
മഴയെക്കാൾ കുറഞ്ഞ ശബ്ദം, ഹെലികോപ്റ്ററിന‌െക്കാൾ യാത്രാസുഖം: യുഎഇ എയർ ടാക്സി സർവീസിന്‍റെ ആദ്യ സ്റ്റേഷൻ പ്രഖ്യാപനം ഉടൻ | UAE air taxi station soon
അറേബ്യൻ ആകാശത്ത് ഇനി എയർ ടാക്സികൾ മൂളിപ്പറക്കും
Updated on

ദുബായ്: ദുബായിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ പദ്ധതിയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് ആർടിഎ അറിയിച്ചു. 2026 ആദ്യ പാദത്തിൽ എയർ ടാക്സി സ്റ്റേഷൻ പ്രവർത്തനക്ഷമമാവുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ഐടിഎസ് കോൺഗ്രസിലാണ് ആർടിഎ ഇക്കാര്യം പ്രഖ്യാപിച്ചത്.

നാല് സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തനം തുടങ്ങുന്നത്. മഴനാദത്തെക്കാൾ കുറഞ്ഞ ശബ്ദത്തിലായിരിക്കും എയർ ടാക്സിയുടെ സഞ്ചാരം. ശബ്ദ തീവ്രത 45 ഡെസിബെലിനേക്കാൾ കുറവായിരിക്കും. ഹെലികോപ്റ്ററിനേക്കാൾ സുഖകരമായ യാത്രയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്.

അത്യാധുനിക യാത്രാ സംവിധാനം വരുന്നതോടെ നഗരത്തിലെ ഗതാഗത തിരക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും എയർപോർട്ടിൽ നിന്ന് ഹോട്ടലുകളിലേക്ക് സുഗമയാത്ര സാധ്യമാവുമെന്നും ആർടിഎ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി ട്രാൻസ്‌പോർട് സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാധി പറഞ്ഞു.

പ്രാരംഭ ഘട്ടത്തിൽ ദുബായ് എയർപോർട്ട്, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നീ നാല് ഇടങ്ങളിലാണ് എയർ ടാക്സി ലഭ്യമാവുക. പൈലറ്റിന് പുറമെ നാല് യാത്രികർക്ക് സഞ്ചരിക്കാം. മണിക്കൂറിൽ 320 കിലോമീറ്ററാണ് പരമാവധി വേഗം. എയർ ടാക്സി പറന്ന് തുടങ്ങുന്നതോടെ ദുബൈയുടെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയും ഉയരുമെന്നാണ് പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.