സ്‌പേസ് 42: തുറയ്യ 4 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്
UAE space programme
സ്‌പേസ് 42: തുറയ്യ 4 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ
Updated on

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ്‌ടെക് കമ്പനിയായ സ്‌പേസ് 42ന്റെ തുറയ്യ 4 (ടി 4) വാർത്താവിനിമയ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പ്രീമിയം ജിയോസ്‌പേഷ്യൽ ഡാറ്റ, ജിയോസ്‌പേഷ്യൽ അനലൈറ്റിക്‌സ് എ.ഐ പ്ലാറ്റ്‌ഫോമുകളും സേവനങ്ങളും, നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്കുകൾ (എൻടിഎൻ), സുരക്ഷിത കണക്റ്റിവിറ്റി സൊല്യൂഷനുകൾ എന്നിവ നൽകാൻ ശേഷിയുള്ള സ്പേസ് 42ന്‍റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം.

യുഎസിലെ ഫ്ലോറിഡയിലുള്ള കേപ് കാനവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് സ്‌പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തുറയ്യ 4 ബഹിരാകാശത്തേക്ക് വിന്യസിച്ചതിനെത്തുടർന്ന്, ഉപഗ്രഹം അതിന്‍റെ ബിൽറ്റ്-ഇൻ ഇലക്ട്രിക്കൽ ത്രസ്റ്ററുകൾ ഇലക്ട്രിക്കൽ ഓർബിറ്റ് റൈസിങ്ങിനായി (ഇഒആർ) ജ്വലിപ്പിച്ചു.

ഭൂമിയിൽ നിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിൽ 44° കിഴക്കായി അതിന്‍റെ പ്രവർത്തന ഭൂസ്ഥിര പരിക്രമണ പഥത്തിൽ തുറയ്യ 4 എത്തുന്നതു വരെ ഈ പ്രക്രിയ നീണ്ടു നിൽക്കും.

ഏറ്റവും വലിയ എംഎസ്എസ് കമ്മ്യൂണിക്കേഷനുള്ള സാറ്റലൈറ്റുകളിൽ ഒന്നായതിനാൽ പ്രതിരോധം, സർക്കാർ സേവനങ്ങൾ, സംരംഭങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുടനീളമുള്ള ഉപയോഗങ്ങൾക്ക് ഇത് പര്യാപ്തമാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com