ബ്രിട്ടീഷ് പാർലമെന്‍റിൽ 'പരിമാനാഭിവൃദ്ധി സിദ്ധാന്തം' അവതരിപ്പിച്ച് ഡോ. വർഗീസ് മൂലൻ

ദൃശ്യപ്രപഞ്ചക്രമത്തെപ്പറ്റി രൂപപ്പെടുത്തിയ ഡൈമെൻഷണൽ പ്രോഗ്രസീവ് തിയറി
ഡോ. വർഗീസ് മൂലൻ
ഡോ. വർഗീസ് മൂലൻ

ലണ്ടൻ: അന്തർദ്ദേശീയ വിദ്യാഭ്യാസ ദിനത്തിൽ, ബ്രിട്ടീഷ് പാർലമെന്‍റിൽ അനേകം കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നെത്തിയ വിദഗ്ധരുടെ സെമിനാറിൽ, വർഗീസ് മൂലൻ ദൃശ്യപ്രപഞ്ചക്രമത്തെപ്പറ്റി രൂപപ്പെടുത്തിയ 'പരിമാനാഭിവൃദ്ധി സിദ്ധാന്തം' (Dimensional Progressive Theory) അവതരിപ്പിച്ചു.

പൂമ്പാറ്റയുടെ മുട്ടയിലെ ഷഡ്പദഭ്രൂണം (zygot), പൂജ്യം പരിമാനബോധതലത്തിൽ (0-Dimension) ആണ് നിലനിൽക്കുന്നതെങ്കിലും, മുട്ട വിരിഞ്ഞ് ഒരു പുഴുവായി ഒരു കമ്പിയിലൂടെ നടക്കുമ്പോൾ, ആ പുഴുവിന് നീളമെന്ന ഒന്നാം പരിമാനതലത്തിന്‍റെ (1-D) അവബോധം ലഭ്യമാവുന്നു. എന്നാൽ, ആ പുഴു സമാധിയിൽ പ്രവേശിച്ച് ചിത്രശലഭമായി ചിറക് വിരിക്കുമ്പോൾ നീളം, വീതി, പൊക്കം എന്നിങ്ങനെ ത്രിമാനതല (3-D) ദൃശ്യപ്രപഞ്ചത്തിൽ ചിറകടിച്ച് അഭിരമിക്കാൻ ശലഭത്തിന് സാദ്ധ്യമാവുന്നു.

അതുപോലെ, പൂജ്യം പരിമാനതല അവബോധത്തിൽ കഴിയുന്ന ഗർഭസ്ഥശിശു ദൃശ്യപ്രപഞ്ചത്തിലെ ത്രിമാന തലത്തിലേക്ക് പിറന്നുവീണ് വളരുമ്പോൾ, ഐൻസ്റ്റീൻ നിർവ്വചിച്ച സ്ഥൂല-കാലതയെന്ന (time-space fabric) ചതുർമാന (4-D) അവബോധം അവന് കൈവരുന്നു. എന്നാൽ മരണത്തോടെ, ശരീരമെന്ന ഈ മൺവസ്ത്രം വലിച്ചെറിഞ്ഞ്, സ്ഥൂല-കാലതയുടെ പരിമിതികളെ ഉല്ലംഘിച്ച്, അദൃശ്യപ്രപഞ്ചത്തിലെ അഞ്ചാം പരിമാനതലത്തിലേക്ക് (5-D) മനുഷ്യന്‍റെ സൂക്ഷ്മ പ്രജ്ഞ ആഗിരണം ചെയ്യപ്പെടുന്നു.

ഇങ്ങനെ സൂക്ഷ്മ തലത്തിൽ, ആറു മുതൽ ഒൻപതു വരെയുള്ള പ്രജ്ഞാ പരിമാനതലങ്ങളിലൂടെ പരിണമിച്ച (Concious evolution) ശേഷമേ, ആത്യന്തികമായ പത്താം പരിമാനതലമെന്ന (10-D) പ്രപഞ്ചിക പ്രജ്ഞാ തലത്തിലേക്ക് (ദൈവീകതയിലേക്ക്) ഓരോ പ്രജ്ഞയും ആഗിരണം ചെയ്യപ്പെടുകയുള്ളു.

Super loop theory, Super string theory (ബ്രഹ്മസൂത്രം) തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ദൃശ്യാ-ദൃശ്യ പ്രപഞ്ചങ്ങളിലെ 10 പരിമാനതലങ്ങൾ ഉണ്ടെന്നാണ് സിദ്ധാന്തത്തിൽ വാദിക്കുന്നത്.

Trending

No stories found.

Latest News

No stories found.