Tech
ഇനി ഡ്രോൺ ക്യാമറ ഫോണും; ക്യാമറയും കൂടെ ചാടും, പറക്കും... | Video
വിവോയുടെയും സാംസങ്ങിന്‍റെയും പുതിയ മോഡലുകളിൽ ഡ്രോൺ ക്യാമറയുമുണ്ടാകുമെന്ന് സൂചന. ഫോണിനുള്ളിൽ നിന്ന് പുറത്തു വരുന്ന കുഞ്ഞൻ ഡ്രോൺ പറന്നു നടന്ന് ഫോട്ടോ പകർത്തും
സ്മാർട്ട് ഫോൺ രംഗത്തെ ടെക്നോളജി വാർ പുതിയ തലത്തിലേക്ക്. അഞ്ച് ലെൻസ്, അൾട്രാ വൈഡ്, 100X മൂൺ സൂം ഫീച്ചറുകളുമായി അരങ്ങ് വാഴുന്ന സാംസങ്ങിനെ നേരിടാൻ ഇന്ത്യൻ കമ്പനിയായ വിവോ അവതരിപ്പിക്കാൻ പോകുന്നത് പറക്കും ക്യാമറയാണെന്ന് സൂചന. അതെ, ഫോണിനുള്ളിൽ ഒരു കുഞ്ഞ് ഡ്രോൺ, അതിലൊരു ക്യാമറ! വിവോയുടെ പുതിയ 5ജി മോഡലിൽ ഈ ഡ്രോൺ ക്യാമറയും ഉൾപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം, ഫോൺ ക്യാമറകളിൽ പല വിപ്ലവങ്ങളും സൃഷ്ടിച്ച സാംസങ്ങും ഇക്കാര്യത്തിൽ പിന്നോട്ടല്ല. ജനുവരിയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന എസ്25 മോഡലിന്‍റെ അൾട്രാ പതിപ്പിൽ ഡ്രോൺ ക്യാമറയുണ്ടാകുമെന്ന സൂചനയുണ്ട്. എന്തായാലും ഇനി സ്വന്തം മുഖം