തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു വരികയാണ് പ്രമുഖ മെസേജിങ് ആപ്പായ വാട്സ് ആപ്പ്. ഇപ്പോഴിതാ വീണ്ടും ഒരു പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ് എത്തിയിരിക്കുന്നത്. ഇനി മുതൽ ടെസ്റ്റിനൊപ്പം വോയിസും സ്റ്റാറ്റസായി ഇടാൻ സാധിക്കും.
ഇത്രയും നാൾ ചാറ്റിൽ മാത്രമാണ് വോയിസ് ഇടാൻ സാധിക്കുമായിരുന്നത്. ഇനിമുതൽ 30 സെക്കന്റുകൾ വരെയുള്ള ശബ്ദങ്ങളും സ്റ്റാറ്റസാക്കാം എന്നതാണ് പുതിയ ഫീച്ചർ.