ഞെട്ടാൻ തയാറായിക്കോ...! അതിശയിപ്പിക്കുന്ന ഫീച്ചറുകൾ വാട്സാപ്പിൽ വരുന്നു

ട്രൂകോളറിനു വരെ വെല്ലുവിളി ഉയർത്തുന്നതാണ് വാട്സാപ്പിന്‍റെ ഈ പുതിയ ഫീച്ചർ
whats app intrduced new features
WhatsApp introduces new features
Updated on

ദിനം പ്രതി പുതിയ പുതിയ ഫീച്ചറുകളുമായി പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പ് നമ്മളെ അതിശയപ്പെടുത്തുകയാണ്. ഇപ്പോഴിതാ ഡയലർ ഫീച്ചറുമായാണ് വാട്സാപ്പ് എത്തുന്നത്. അതായത്, ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ഡയൽ ചെയ്യാനാവും. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോൾ ചെയ്യാനാകും.

ട്രൂകോളറിനു വരെ വെല്ലുവിളി ഉയർത്തുന്നതാണ് വാട്സാപ്പിന്‍റെ ഈ പുതിയ ഫീച്ചർ. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും. വാട്ട്സാപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തിയേക്കും. നിലവിലുള്ളതുപോലെ ഇന്‍റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com