വാട്സാപ്പ് വെബിൽ സ്ക്രോൾ ചെയ്യാൻ കഴിയുന്നില്ലേ? ഇതാവാം പ്രശ്നം!!

ഇത്തരമൊരു പ്രശ്നം ആദ്യമായല്ല വാട്സാപ്പിന് ഉണ്ടാവുന്നത്
whatsapp web scrolling is not working

വാട്സാപ്പ് വെബിൽ സ്ക്രോൾ ചെയ്യാൻ കഴിയുന്നില്ലേ? ഇതാവാം പ്രശ്നം!!

file image

Updated on

പ്രമുഖ മെസേജിങ് ആപ്പായ വാട്സാപ്പിന്‍റെ വെബ് പതിപ്പിൽ പ്രശ്നം നേരിടുന്നതായി പരാതികൾ. ചാറ്റുകളിലൂടെ സ്ക്രോൾ ചെയ്യാനാവുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. നിരവധി വാട്സാപ്പ് ഉപയോക്താക്കളാണ് സോഷ്യൽ മീഡിയയിൽ പരാതിയുമായെത്തിയത്.

വെബ് പതിപ്പിൽ മുകളിലേക്കോ താഴേക്കോ സ്ക്രോൾ ചെയ്യാൻ കഴിയുന്നില്ലെന്ന് ചൊവ്വാഴ്ച നിരവധി ഉപയോക്താക്കളാണ് എക്സിൽ റിപ്പോർട്ട് ചെയ്തത്.

ഉപയോക്താക്കൾ ഒരു ചാറ്റിൽ സ്റ്റിക്കർ അല്ലെങ്കിൽ ഇമോജി പാനൽ തുറന്നതിനുശേഷം പലപ്പോഴും ബഗ് ദൃശ്യമാകുന്നുണ്ടെന്ന് ടെക്നോളജി ട്രാക്കർമാർ പറയുന്നു. പേജ് പുതുക്കുന്നത് (refresh) താൽക്കാലികമായി സ്ക്രോളിങ് പ്രശ്നം പരിഹരിക്കുന്നുണ്ടെന്ന് ചില ഉപയോക്താക്കൾ പറയുന്നുണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാവും വരെ സ്റ്റിക്കറുകൾ പൂർണമായും ഉപേക്ഷിക്കണമെന്നും ചിലർ നിർദേശിക്കുന്നു.

ഇത്തരമൊരു പ്രശ്നം ആദ്യമായല്ല വാട്സാപ്പിന് ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം മുതൽ സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിടുണ്ട്. മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുള്ള പരിഹാരങ്ങൾ ബ്രൗസർ വിൻഡോയുടെ വലുപ്പം മാറ്റുക അല്ലെങ്കിൽ സ്ക്രോൾ ചെയ്യുമ്പോൾ “Alt” കീ അമർത്തുകയോ ചെയ്യുക എന്നിവയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com