സ്റ്റാറ്റസുകളും ഇനിമുതൽ റിപ്പോർട്ട് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

അതേസമയം, വാട്സആപ്പിൽ അയക്കുന്ന മെസേജ്, ചിത്രങ്ങൾ, കോൾ, വീഡിയോസ് എല്ലാം സുരക്ഷിതമായിരിക്കുമെന്നും ഇവ നിരീക്ഷിപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി.
സ്റ്റാറ്റസുകളും ഇനിമുതൽ റിപ്പോർട്ട് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
Updated on

ഇനിമുതൽ സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് (whatsapp). മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ കാണുന്ന സ്റ്റാറ്റസുകൾ ഇനി മുതൽ റിപ്പോർട്ട് ചെയ്യാന്‍ സധിക്കും. ഇതിനായി സ്റ്റാറ്റസ് കാണുമ്പോൾ റിപ്പോർട്ട് ചെയ്യാനുള്ള ഒരു ഓപഷന്‍ കൂടി ഇതിൽ ഉൾപ്പെടുത്തും.

ഒരു സ്റ്റാറ്റസ് റിപ്പോർട്ട് (report) ചെയ്യപ്പെട്ടാൽ അത് കമ്പനി നിരീക്ഷിച്ച ശേഷം സ്റ്റാറ്റസ് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. അതേസമയം, വാട്സആപ്പിൽ അയക്കുന്ന മെസേജ്, ചിത്രങ്ങൾ, കോൾ, വീഡിയോസ് എല്ലാം സുരക്ഷിതമായിരിക്കുമെന്നും ഇവ നിരീക്ഷിപ്പെടില്ലെന്നും കമ്പനി വ്യക്തമാക്കി.

പുതിയ ഫീച്ചർ (new feature) ഇപ്പോൾ പരീക്ഷണടിസ്ഥാനത്തിൽ പ്രവർത്തിവരികയാണ്. പ്ലേസ്റ്റോറിൽ നിന്നും വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്‌തതിന് ശേഷം അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഈ പുതിയ ഫീച്ചർ വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com