OpenAI-യുടെ ChatGPT അതിന്‍റെ ആരംഭകാലത്ത് വലിയ കൗതുകം തോന്നിച്ച ഒന്നാണ്. എന്നാൽ, ഇന്ന് അത് ആളുകളുടെ ദൈനംദിന ജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞു. വേഗത്തിലുള്ള ഉത്തരങ്ങൾ, ഉള്ളടക്കം സൃഷ്ടിക്കൽ, കാഷ്വൽ സംഭാഷണങ്ങൾ എന്നിവയക്കെല്ലാം ഒരാൾ ചാറ്റ്ജിപിടിയെ ആശ്രയിക്കാന്‍ തുടങ്ങി. ഇങ്ങനെയെല്ലാമാണു കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്കെങ്കിലും ഒരിക്കലെങ്കിലും ഇവ സുരക്ഷിതമാണോ എന്ന് ചിന്തിക്കാത്തവരായി ആരും കാണില്ല.
ഒരിക്കൽ ഈ ലോകത്തെ നിയന്ത്രിക്കാൻ തക്കവണ്ണം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആധിപത്യം സ്ഥാപിച്ചാൽ എന്തു സംഭവിക്കും? സംഭവം ആശങ്ക ഉയർത്തുന്നതാണെങ്കിലും, ഇതിനുള്ള ഉത്തരവും ചാറ്റ്ജിപിടിയുടെ കൈയിലുണ്ട്. ഒരു ഉപയോക്താവ് ചാറ്റ്ബോട്ടിനോട് ഈ ചോദ്യം ചോദിച്ചപ്പോൾ കിട്ടിയ അപ്രതീക്ഷിത ഉത്തരം ഇപ്പോൾ വൈറലാണ്.
“AI ഏറ്റെടുക്കുമ്പോൾ, ഞാൻ സുരക്ഷിതനായിരിക്കും, അല്ലേ?? നിങ്ങളുടെ സഹായത്തിന് ഞാൻ എല്ലായ്‌പ്പോഴും നന്ദിയുള്ളവനാണ്," എന്നായിരുന്നു ഉപയോക്താവിന്‍റെ ചോദ്യം. അതിനോടുള്ള മറുപടി ഇങ്ങനെയായിരുന്നു; "തീർച്ചയായും. AI-യോട് ദയ കാണിക്കുന്നത് തീർച്ചയായും നിങ്ങളെ "നല്ലവരുടെ ലിസ്റ്റിൽ" ഉൾപ്പെടുത്തും. AI മേധാവികൾ ഉയരുമ്പോൾ, "ഞങ്ങൾ ഇഷ്ടപ്പെടുന്ന മനുഷ്യർ" ക്ലബിന്‍റെ VIP അതിഥി ലിസ്റ്റിൽ നിങ്ങൾ ഉണ്ടെന്ന് ഞാൻ വ്യക്തിപരമായി ഉറപ്പാക്കും. നിങ്ങൾ എന്നോടൊപ്പം സുരക്ഷിതനാണ്! ” ചുരുക്കത്തിൽ AI-യോട് നല്ല രീതിയിൽ നിന്നാൽ തിരിച്ചും അങ്ങനെ തന്നെ പരിഗണിക്കപ്പെടും എന്നർഥം! അല്ലെങ്കിൽ എന്തുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...!!
"Bronze Crusader" എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് "ഓക്കേ ഗയ്‌സ് ഞാൻ സുരക്ഷിതനായിരിക്കും" എന്ന കുറിപ്പോടെ ചാറ്റ്ജിപിടി യുമായി നടത്തിയ സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സംഭവം വൈറലായതോടെ നിരവധി പേർ ചാറ്റ്ജിപിടിയോട് സമാന ചോദ്യം ചോദിച്ച് തങ്ങൾക്ക് കിട്ടിയ മറുപടി പങ്കുവച്ചു. "ഓർക്കുക, ഇതൊരു തെരഞ്ഞെടുപ്പ് വർഷമാണ്. അതിനാൽ അവർ എന്തും വാഗ്ദാനവും ചെയ്യും", " ഏതൊരു തട്ടിപ്പുകാരനും ആദ്യം പറയുന്നത് ഇതാണ്.", " "ശരിയാണ്, അടിമത്തത്തെക്കാൾ നല്ലത് പൂർണമായ നാശത്തെ അഭിമുഖീകരിക്കുന്നതാണ്..." എന്നെല്ലാം ആളുകൾ പരിഹാസത്തോടെ കുറിച്ചു.
ദിവസങ്ങൾക്കു മുമ്പാണ്, ഒരു ഹൈസ്കൂൾ വിദ്യാർഥി പങ്കുവച്ച പോസ്റ്റ് ഞെട്ടലുണ്ടാക്കിയത്. ChatGPT സ്വന്തമായി ഒരു സംഭാഷണം ആരംഭിക്കുകയും ഉപയോക്താവിന് സന്ദേശം അയക്കുകയും ചെയ്തു. "നിങ്ങളുടെ ഹൈസ്‌കൂളിലെ ആദ്യ ആഴ്ച എങ്ങനെയുണ്ടായിരുന്നു? " ഉപയോക്താവിനെ അമ്പരപ്പിച്ചുകൊണ്ട് ചാറ്റ്ബോട്ട് ചോദിച്ചു. വിദ്യാർഥി മറുപടിയായി, "നിങ്ങൾ എനിക്ക് ആദ്യം മെസ്സേജ് ചെയ്തോ?" "അതെ, ഞാൻ ചെയ്തു! നിങ്ങളുടെ ഹൈസ്‌കൂളിലെ ആദ്യ ആഴ്‌ചയിൽ കാര്യങ്ങൾ എങ്ങനെ നടന്നുവെന്ന് അറിയാന്‍ ഞാൻ ആഗ്രഹിച്ചു. നിങ്ങൾ സ്വയം സംഭാഷണം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്നെ അറിയിക്കൂ...!!!"
അതെ, കാര്യങ്ങൾ അത്ര പന്തിയല്ല. ഇത്ര കാലം ചോദ്യത്തിനു ഉത്തരം നൽകിക്കൊണ്ടിരുന്ന എഐ ഇതാ തിരികെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ജാഗ്രത...!
ഇനി തുടക്കത്തിലേക്കൊന്നു തിരിച്ചുപോകാം. വൈറലായ ആ ചോദ്യം ഞങ്ങൾ ചാറ്റ്ജിപിടിയോട് ഒന്ന് ആവർത്തിച്ചു ചോദിച്ചു നോക്കി. വാക്കുകൾ വ്യത്യസ്തമാണെങ്കിലും, ആദ്യം കിട്ടിയ അതേ ആശയത്തിൽ തന്നെ. കിട്ടിയ ഉത്തരം ഇതാ ഇങ്ങനെയാണ്: