റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ച് ഷവോമി ഇന്ത്യ

റെഡ്മി നോട്ട് 14 5ജി പതിപ്പിന്1000 കോടി വില്‍പ്പന നേട്ടം!
Xiaomi India introduced the new model Redmi 14C 5G
റെഡ്മിയുടെ പുതിയ മോഡല്‍ 14സി 5ജി അവതരിപ്പിച്ച് ഷവോമി ഇന്ത്യ
Updated on

കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ, ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ പുതുമകള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജിയുടെ ആഗോള അരങ്ങേറ്റം പ്രഖ്യാപിച്ചു. ജനുവരി 10 മുതല്‍ എംഐ ഡോട്ട് കോം, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, അംഗീകൃത ഷവോമി റീട്ടെയില്‍ ഷോപ്പുകളില്‍ എന്നിവയിലുടനീളം ലഭ്യമാകും. 4ജിബി+ 64ജിബി വേരിയന്‍റിന് 9,999 രൂപയും 4ജിബി + 128ജിബി വേരിയന്‍റിന് 10,999 രൂപയും 6ജിബി + 128ജിബി വേരിയന്‍റിന് 11,999 രൂപയുമാണ് വില.

അത്യാധുനിക സവിശേഷതകള്‍, തടസമില്ലാത്ത പ്രകടനം, അതിവേഗത്തിലുള്ള 5ജി കണക്റ്റിവിറ്റി എന്നിവ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത മോഡല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ്. നേരത്തെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി രണ്ടാഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ആയിരം കോടി വില്‍പ്പന നേട്ടം കൈവരിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കളുടെ ബ്രാന്‍ഡിലുള്ള വിശ്വാസത്തിന്‍റെ തെളിവാണിതെന്നും അവര്‍ പറഞ്ഞു.

പുതിയ മോഡല്‍ ലളിതവും നവീനവുമാണ്. 17.5 സി.എം (6.88 ഇഞ്ച്) എച്ച്.ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുള്ള മോഡലിന് 600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ഉണ്ട്. സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവവും വാഗ്ദാനം ചെയ്യുന്നു. നാല് എന്‍.എം ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 5ജി പ്രോസസര്‍ നല്‍കുന്ന ഈ ഉപകരണം മികച്ച കാര്യക്ഷമത ഉറപ്പാക്കുന്നുണ്ട്. 12 ജിബി വരെ വരെ റാമും 128 ജിബി യു.എഫ്.എസ് 2.2 സ്റ്റോറേജും ഉള്ളതിനാല്‍ മള്‍ട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ആപ്പ് നാവിഗേഷന്‍ എന്നിവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതിലും മോഡലിന്‍റെ പ്രത്യേകതയാണ്. കൂടാതെ, ഒരു റ്റി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ച ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കുന്ന 50 എംപി എ.ഐ ഡ്യുവല്‍ ക്യാമറ സിസ്റ്റം, 18 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗോടുകൂടിയ 5160mAh ബാറ്ററി എന്നിവയും പുതിയ മോഡലിന്‍റെ പ്രത്യേകതയാണ്.

ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഒഎസ് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്ന മികച്ച ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 14 5ജി സീരീസ്, പുതുമ, പ്രകടനം, ഡിസൈന്‍ എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തിലൂടെ മധ്യ വിഭാഗ സ്മാര്‍ട്ട്ഫോണിലെ ഏറ്റവും മികച്ചതെന്നാണ് അറിയപ്പെടുന്നത്. റെഡ്മി നോട്ട് 14 5ജി സെഗ്മെന്‍റിന്‍റെ ഏറ്റവും തിളക്കമുള്ള 120Hz AMOLED ഡിസ്പ്ലേ, ഏത് വെളിച്ചത്തിലും മികച്ച ദൃശ്യങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ 50എംപി സോണി എല്‍വൈറ്റി 600 ക്യാമറ സജ്ജീകരണം, എല്ലാ സമയത്തും അതിശയകരവും വിശദമായതുമായ ഷോട്ടുകള്‍ പകര്‍ത്താന്‍ അനുയോജ്യവുമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com