ഗൂഗ്ള്‍ പേയുമായി മത്സരിക്കാൻ സോഹോ പേ

സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള 'സോഹോ പേ' എന്ന മൊബൈല്‍ പേയ്മെന്‍റ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഗൂഗ്ള്‍ പേയുമായി മത്സരിക്കാൻ സോഹോ പേ | Zoho Pay to challenge Google Pay

സോഹോ പേയ്മെന്‍റ്സ്.

Updated on

കൊച്ചി: ഇന്ത്യന്‍ ടെക് ലോകത്തെ ശ്രദ്ധേയമായ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ ഡിജിറ്റല്‍ പേയ്മെന്‍റ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്നു. നിലവില്‍ ബിസിനസ് സൊല്യൂഷനുകള്‍ക്കായി 'സോഹോ പേയ്മെന്‍റ്സ്' എന്ന പേയ്മെന്‍റ് ഗേറ്റ്‌വെ ലഭ്യമാണെങ്കിലും, സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള 'സോഹോ പേ' എന്ന മൊബൈല്‍ പേയ്മെന്‍റ് ആപ്ലിക്കേഷന്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇതിനോടകം തന്നെ സംരംഭകർക്കു വേണ്ടി പിഒഎസ് ഉപകരണങ്ങളും ക്യുആര്‍ കോഡ് ഡിവൈസുകളും, പേഔട്ട് സൗകര്യങ്ങളും സോഹോ പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്വതന്ത്ര ആപ്പായും മെസേജിങ് പ്ലാറ്റ്ഫോമായ അറട്ടൈയിലും സോഹോ പേ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് അറട്ടൈയിലെ അവരുടെ ചാറ്റ് ഇന്‍റര്‍ഫേസ് വിടാതെ തന്നെ ഇടപാടുകള്‍ നടത്താനാകും.

ഉപയോക്താക്കള്‍ക്ക് പണം സ്വീകരിക്കുന്നതിനും നല്‍കുന്നതിനും ഒരു ഏകീകൃത ഡിജിറ്റല്‍ സംവിധാനമൊരുക്കി നല്‍കാനാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. വായ്പ, ബ്രോക്കിങ്, ഇൻഷ്വറന്‍സ്, വെല്‍ത്ത്ടെക് തുടങ്ങിയവയിലേക്ക് മേഖല വികസിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

നിലവിലുള്ള അക്കൗണ്ടിങ്, ഇന്‍വോയ്സിങ് പോലുള്ള സോഹോയുടെ ബിസിനസ് ആപ്ലിക്കേഷനുകളുമായി സോഹോ പേയ്മെന്‍റ്സ് പൂര്‍ണമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് വ്യാപാരികള്‍ക്ക് ബില്ലിങ്, പണമിടപാട്, അക്കൗണ്ടിങ് എന്നിവ ഒരേ പ്ലാറ്റ്ഫോമില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും.

‌ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികള്‍ക്ക് കാര്യക്ഷമമായ പേയ്മെന്‍റ് സംവിധാനം ഒരുക്കുന്നതിനോടൊപ്പം, ജനകീയമായ യുപിഐ സംവിധാനം ഉള്‍പ്പെടുത്തി ഉപഭോക്തൃ പേയ്മെന്‍റ് ആപ്ലിക്കേഷന്‍ രംഗത്തേക്ക് വരുന്നത് ഗൂഗ്ള്‍ പേ, ഫോണ്‍ പേ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com