

ദിവ‍്യ കോണ്ട
സ്വന്തമായൊരു വീട് എന്നത് ഏതൊരു വ‍്യക്തിയുടെയും സ്വപ്നമാണ്. എന്നാൽ 27 വയസിൽ തന്നെ സ്വന്തമായി ലണ്ടനിൽ വീട് വാങ്ങി സ്വപ്നം പൂർത്തികരിച്ച ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദിവ‍്യ കോണ്ട എന്ന ഇൻസ്റ്റഗ്രാം യൂസറാണ് താൻ 27 വയസിൽ സ്വന്തമായി വീട് വാങ്ങിയ അനുഭവം പങ്കുവച്ചത്.
യുവതി പങ്കുവച്ച വിഡിയോയ്ക്കു താഴെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒമ്പത് ലക്ഷത്തിലധികം പേർ കണ്ട വിഡോയോയ്ക്ക് 47, 449 ലൈക്കും 400ലധികം കമന്‍റുകളും ലഭിച്ചു. 'എനിക്ക് നിങ്ങളെ അറിയില്ല. പക്ഷേ പുതിയ വീട് വാങ്ങിയതിന് ആശംസകൾ'. 'അഭിനന്ദനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു'. എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്‍റുകൾ. എല്ലാവരുടെയും നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച ദിവ‍്യ തന്‍റെ കുടുംബത്തിൽ ആദ‍്യമായി വീട് വാങ്ങുന്ന സ്ത്രീയാവുന്നത് ഏറെ വൈകാരികമാണെന്ന് കൂട്ടിച്ചേർത്തു.