അമെരിക്കയുടെ 28 ഓളം നഗരങ്ങൾ മുങ്ങുന്നു; കാരണം ??| Video
മനുഷ്യന്‍റെ അമിതമായ ഭൂഗർഭജല ഉപയോഗം മൂലം അമെരിക്കയുടെ സമുദ്രതീരത്തുള്ള 28 നഗരങ്ങൾ മുങ്ങുമെന്ന് പഠന റിപ്പോർട്ട്. ന്യൂയോർക്ക്, ഷിക്കാഗോ, ഡാലസ്, ഡെൻവർ അടക്കമുള്ള സ്ഥലങ്ങൾ മുങ്ങുമെന്നാണ് പഠനത്തിൽ പറയുന്നത്.
വർഷത്തില്‍ രണ്ട് മുതല്‍ 10 മില്ലീമീറ്റര്‍ വരെയാണ് വെള്ളം പൊങ്ങുക. വെര്‍ജീനിയ പോളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടും സ്റ്റേറ്റ് സർവകലാശാലയും സംയുക്തമായി സാറ്റലൈറ്റ് അടിസ്ഥാനമാക്കിയ റഡാല്‍ കണക്കുകൾ വച്ചാണ് മുങ്ങുന്ന നഗരങ്ങളുടെ ഹൈ റെസല്യൂഷൻ മാപ്പ് നിര്‍മിച്ചിരിക്കുന്നത്.
പഠനത്തിനായി തെരഞ്ഞെടുത്ത 28 നഗരങ്ങളിൽ 25 നഗരങ്ങളിലും 65% ഭൂമി മുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ടെക്സസ് സംസ്ഥാനത്തിന്‍റെ തീരത്തുള്ള നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ മുങ്ങൽ സാധ്യത രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ തന്നെ ഹ്യൂസ്റ്റണ്‍ നഗരമാണ് മുന്നില്‍. പ്രതിവർഷം ഏകദേശം 40% അതായത് 5 മില്ലിമീറ്ററിൽ കൂടുതൽ കടലെടുക്കുകയാണ്. കൂടാതെ, നഗരത്തിന്‍റെ 12% ഭാഗം അതായത് പ്രതിവർഷം 10 മില്ലിമീറ്ററില്‍ കൂടുതൽ താഴുകയാണെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
