സുഹൃത്തുക്കൾക്കൊപ്പം ബീച്ചില്‍ നടക്കാനിറങ്ങി...യാത്ര അവസാനിച്ചത് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച കണ്ടെത്തലിൽ

കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാല്‍ അടയാളമാണ് ഇതെന്നാണ് ഫോസില്‍ വിദഗ്ധര്‍ വിശദമാക്കുന്നത്. 
സുഹൃത്തുക്കൾക്കൊപ്പം ബീച്ചില്‍ നടക്കാനിറങ്ങി...യാത്ര അവസാനിച്ചത് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച കണ്ടെത്തലിൽ

യോർക്ക്ഷയർ: 166 ദശലക്ഷം വര്‍ഷം പഴക്കമുള്ള മാംസാഹാരിയായ ദിനോസറിന്‍റെ കാലടയാളം കണ്ടെത്തി. ബ്രിട്ടീഷ് തീരമേഖലയില്‍ നിന്നാണ് ഈ അമ്പരപ്പിക്കുന്ന കണ്ടെത്തല്‍. മെഗാലോസറസ് വിഭാഗത്തിലുള്ള ദിനോസറിന്‍റെ കാലടയാളമാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് ഗവേഷകര്‍ പറയുന്നത്. 3 അടിയോളം നീളമുണ്ടാകും എന്നാണ് വ്യാഴാഴ്ച പുറത്ത് വന്ന പഠനങ്ങള്‍ വിശദമാക്കുന്നത്. കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാലടയാളമാണ് ഇതെന്നാണ് ഫോസില്‍ വിദഗ്ധര്‍ വിശദമാക്കുന്നത്. 

മേരി വുഡ്സ് എന്ന യുവതിയാണ് കാലടയാളങ്ങൾ ആദ്യം കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ നടക്കാനിറങ്ങിയ യുവതി ദിനോസറിന്‍റെ കാലടയാളം കണ്ടെത്തുകയായിരുന്നു. കടല്‍ ജീവികളുടെ കാല്‍ പാടാണെന്ന് ആദ്യം തോന്നിയ മേരി നടത്തിയ നിരീക്ഷണമാണ് പിന്നീട് ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച കണ്ടെത്തലായി മാറിയത്.

ടെറാപോഡ് ഇനത്തിലുള്ള 3 വിരലുകളുള്ള ഇനം ദിനോസറിന്‍റെ കാല്‍പാടാണ് തീരത്ത് കണ്ടെത്തിയത്. കാല്‍പാടുകളുടെ പരിശോധനയില്‍ നിന്ന് 8 അടി മുതല്‍ ഒന്‍പതടി വരെ അരഭാഗത്ത് ഉയരമുള്ള ദിനോസറിന്‍റേതാണെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. വിരലുകളിലെ നഖങ്ങള്‍ മണലില്‍ ഊന്നിയിട്ടുള്ള രീതിയില്‍ നിന്നാണ് ദിനോസറിന്‍റെ സ്വഭാവം മനസിലാക്കിയതെന്നാണ് ഫോസില്‍ ഗവേഷകനും മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ അധ്യാപകനുമായ ഡീന്‍ ലോമാക്സ് വിശദമാക്കുന്നത്.

ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷെയറിലെ ജുറാസിക് തീരം ഇതിന് മുന്‍പും ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ള പ്രദേശമാണ്. എന്നാല്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയതാണ് നിലവിലെ ഫോസിലെന്നാണ് നിരീക്ഷണം. കാല്‍പാട് നഷ്ടമാകാതിരിക്കാന്‍ നിലവിൽ പ്രദേശത്തെ സംരക്ഷിച്ചിരിക്കുകയാണ്. യോര്‍ക്ക്ഷെയര്‍ ജിയോളജിക്കല്‍ സൊസൈറ്റിയാണ് ദിനോസറിന്‍റെ കാല്‍പാട് സബന്ധിച്ച കണ്ടെത്തല്‍  പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com