'3 വയസുള്ളപ്പോൾ നിങ്ങളെന്ത് ചെയ്യുകയായിരുന്നു...?!' കണ്ണുതള്ളി സോഷ്യൽ മീഡിയ...! | Video

3 year old boy drives ferrari car video goes viral
3 year old boy drives ferrari car video goes viral

മൂന്നു വയസുള്ളപ്പോൾ നിങ്ങളെന്ത് ചെയ്യുകയായിരുന്നു എന്നൊരു ചോദ്യം ചോദിച്ചാൽ എന്താവും നിങ്ങളുടെ ഉത്തരം..‍.? മണ്ണ് വാരി തിന്നു, പാവകളും കളിപ്പാട്ടങ്ങളുമായി കളിച്ചു, വാശിപിടിച്ച് കരഞ്ഞു എന്നെല്ലാമായിരിക്കുമല്ലേ? എന്നാലിവിടെ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഒരു മൂന്നു വയസുകാരന്‍ വീട്ടിലെ ഫെരാരി ഗ്യാരേജില്‍ നിന്നും പാര്‍ക്കിംഗ് ലോട്ടിലേക്ക് മാറ്റിയിടുന്നതായിരുന്നു ആ വീഡിയോ.... വീഡിയോ കണ്ട് ആളുകളുടെ കണ്ണുതള്ളി എന്നു മത്രമല്ല, മറിച്ച് മുതിർന്നവരെക്കാൾ മനോഹരമായി വണ്ടി നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ചു മിടുക്കന്‍.

thetrillionairelife എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഗ്യാരേജില്‍ നിന്ന് ഇറക്കി വീടിനോട് ചേര്‍ന്ന പോര്‍ച്ചിലേക്ക് മാറ്റിയിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വീഡിയോയില്‍ കുട്ടി കാറിന്‍റെ മുന്നും പിന്നും കാണുന്നതിനായി പ്രത്യേക മോണിറ്റര്‍ സ്ഥാപിക്കുന്നതും, കാലുകൾ എത്തിക്കാന്‍ പാടുപെടുന്നതും മോണിറ്ററിന്‍റെ സഹായത്തോടെ കൃത്യമായി വാഹനം പാർക്ക് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഒടുവിൽ ചാടിയിറങ്ങി, ''ഇതൊക്കെ എന്ത്'' എന്ന മട്ടിൽ നടന്നു പോവുകയാണ് അവന്‍.

'തന്‍റെ മാതാപിതാക്കളുടെ ഫെരാരി എസ്എഫ് 90 സ്ട്രാഡേലില്‍, ഈ 3 വയസ്സുള്ള കുട്ടി എങ്ങനെ കൈകാര്യം ചെയ്യുന്നു നിങ്ങൾക്ക് കാണിച്ചു തരുന്നു. മിക്ക ആളുകളേക്കാളും നന്നായി അവൻ അത് ഓടിച്ചു! 3 വയസ്സുള്ളപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

ഇന്ത്യയിൽ 7.50 കോടിയാണ് ഈ കാറിന്‍റെ വില. വീഡിയോയിലെ 3 വയസ്സുകാരൻ സെയ്‌ന്‍ സോഫുഗ്ലു (Zayn Sofuoglu) ആണ്. പവർ-പാക്ക്ഡ് സ്‌പോർട്‌സ് കാർ ഓടിക്കുന്നതിനൊപ്പം, ഗിയർലെസ് ടൂ-വീലറുകൾ, എടിവികൾ, സ്റ്റീമറുകൾ എന്നിവയും മറ്റും ഓടിക്കാനും സെയ്‌നിന് കഴിയും. മോട്ടോർ സൈക്കിൾ സൂപ്പർ സ്‌പോർട് ലോക ചാമ്പ്യൻഷിപ്പിൽ 5 തവണ ജേതാവായ കെനാൻ സോഫുഗ്ലുവിന്‍റെ മകനാണ് ഈ കൊച്ചു മിടുക്കന്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com