1986ൽ നിന്നൊരു വിന്‍റേജ് സോണി ലാപ്‌ടോപ്പ്...!!! വീഡിയോ വൈറലാകുന്നു

ടൈപ്പ്‌റൈറ്റര്‍ മെഷീന്‍റെ ചെറിയൊരു പതിപ്പ് എന്ന് തോന്നിക്കുന്ന ലാപ്‌ടോപ്പിന്‍റെ വലുപ്പവും ശബ്ദവും അടക്കം വിചിത്രമായ ഫീച്ചറുകൾ ആളുകളെ വിസ്‌മയിപ്പിക്കുന്നു
A vintage Sony laptop from 1986 video goes viral
1986 ലെ ഒരു ഒരു വിന്‍റേജ് സോണി ലാപ്‌ടോപ്പ്..!!! വീഡിയോ വൈറലാകുന്നു
Updated on

പണ്ടുകാലത്തുണ്ടായ മൊബൈൽ ഫോൺ, ടിവി, ഡിവിഡി പ്ലെയർ പോലുള്ള പല ഇലക്‌ട്രോണിക് സാധനങ്ങൾളും ഇന്നത്തെ കാലഘട്ടത്തിൽ കാണുമ്പോൾ ആദ്യം മനസിലുദിക്കുന്നത് കൗതുകമായിരിക്കും. ആധുനിക സാങ്കേതികവിദ്യയും ആധുനിക ആശയങ്ങളും ഒന്നുമില്ലാതെ ആ കാലത്ത് ഇവ നിർമിച്ചതെങ്ങനെയായിരിക്കും എന്നുള്ള കൗതും. അത്തരത്തിൽ നാല് പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു സോണി ലാപ്‌ടോപ്പിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ആശ്ചര്യം നിറയ്ക്കുന്നത്.

1986ൽ നിന്നുള്ള ഒരു വിന്‍റേജ് സോണി ലാപ്‌ടോപ്പിന്‍റെ വീഡിയോ ഇന്‍റർനെറ്റിലുടനീളം ടെക് പ്രേമികളെ ആകർഷിക്കുകയാണ്. ടൈപ്പ്‌റൈറ്റര്‍ മെഷീന്‍റെ ചെറിയൊരു പതിപ്പ് എന്ന് തോന്നിക്കുന്ന ലാപ്‌ടോപ്പിന്‍റെ ആജാനുബാഹുവായ രൂപം, ശബ്ദം എന്നിങ്ങനെ വിചിത്രമായ മറ്റനേകം ഫീച്ചറുകളുമുള്ള ദൃശ്യങ്ങള്‍ ആളുകളെ വിസ്‌മയിപ്പിക്കുന്നു. ഒരു പഴയ ട്രങ്ക് പെട്ടി തുറക്കുന്നത് പോലെയാണ് ഈ ലാപ്‌ടോപിന്‍റെ സ്ക്രീന്‍ ഓപ്പണ്‍ ചെയ്യുന്നത് തന്നെ.

മോണോക്രോം (ബ്ലാക്ക് ആൻഡ് വൈറ്റ്) ഡിസ്‌പ്ലേയും ഇന്‍റർഫേസും ചെറിയ മോണിറ്ററും ഡ്രൈവും എണ്ണിത്തീർക്കാനാവത്തവണ്ണം കേബിള്‍ പോര്‍ട്ടുകളും ഒട്ടും മൃദുലമല്ലാത്ത കീപാഡുകളും എല്ലാം കാഴ്ചക്കാരെ അമ്പരപ്പിക്കും. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന അൾട്രാ തിന്‍, ടച്ച്-റെസ്‌പോൺസീവ് ഉപകരണങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഈ 'റിട്രോ ചാം' കാണുമ്പോൾ, ഇന്ന് സാങ്കേതികവിദ്യ എവിടെ എത്തിനിൽക്കുന്നു എന്ന വിസ്മയവും മനസിൽ ഉണരും. ഇത്ര വലിയൊരു സംഭവം ഒരു ഹാൻഡ്ബാഗിൽ ഒതുങ്ങും എന്നതും മറ്റൊരു കൗതുകം.

ഏറെ പേരാണ് കൗതുകത്തോടെ വീഡിയോയ്‌ക്ക് താഴെ കമന്‍റുകളുമായി എത്തിയത്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് ചിലർ ആശ്ചര്യപ്പെട്ടുപ്പോൾ, മറ്റുചിലർ ഗൃഹാതുരമായ തങ്ങളുടെ കാലത്തുളള മറ്റ് ഉപകരണങ്ങളുടെ ഓർമകളും പങ്കുവച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com