ഡിജിറ്റൽ ഗാഡ്ജറ്റുകൾക്ക് അടിമപ്പെടുന്ന കാലത്ത് 'ഡിജിറ്റൽ ഡീറ്റോക്സ്' ചെയ്ത് യുവാവ്; എക്സ് പോസ്റ്റ് ശ്രദ്ധ നേടുന്നു

എല്ലാ വാരാന്ത‍്യങ്ങളിലും സ്മാർട്ട് ഫോണുകളുടെ ഉപയോഗം നിർത്തിയ ഒരു യുവാവിന്‍റെ എക്സ് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്
A young man goes on a 'digital detox' during a time of addiction to digital gadgets x posts goes viral

ഡിജിറ്റൽ ഗാഡ്ജറ്റുകൾക്ക് അടിമപ്പെടുന്ന കാലത്ത് 'ഡിജിറ്റൽ ഡീറ്റോക്സ്' ചെയ്ത് യുവാവ്; എക്സ് പോസ്റ്റ് ചർച്ചയാവുന്നു

representative image- Ai

Updated on

ആർട്ടിഫിഷ‍്യൽ ഇന്‍റലിജൻസും ടെക്നോളജിയും വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന യുഗത്തിലാണ് നാം ഓരോരുത്തരും ഇപ്പോൾ ജീവിക്കുന്നത്. ഡിജിറ്റൽ ഗാഡ്ജറ്റ്സ്കളുടെ കടന്നുവരവോടെ മനുഷ‍്യനും അതിൽ അടിമപ്പെട്ടു. എന്നാൽ എല്ലാ വാരാന്ത‍്യങ്ങളിലും സ്മാർട്ട് ഫോണുകളുടെ ഉപയോഗം നിർത്തിയ ഒരു യുവാവിന്‍റെ എക്സ് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

സിദ്ധാർഥ് ഭിമാനി എന്ന യുവാവാണ് താൻ ഡിജിറ്റിൽ ഡീറ്റോക്സ് ചെയ്യാറുണ്ടെന്ന കാര‍്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. അതുവഴി തനിക്ക് ഒരുപാട് ഒഴിവു സമയം ലഭിച്ചുവെന്നും താൻ പുസ്തക വായന തുടങ്ങിയെന്നും മകളുടെയും കുടംബത്തിന്‍റെയും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇതുവഴി കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

'വാരാന്ത‍്യങ്ങളിൽ ഞാൻ ഡിജിറ്റൽ ഡീറ്റോക്സ് ചെ‍യ്യാറുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ച രാത്രിയിലും എന്‍റെ ഐഫോൺ 2 ദിവസത്തേക്ക് ഓഫ് ചെയ്ത് നോക്കിയ ഫോണിലേക്ക് മാറുമായിരുന്നു. സത‍്യം പറഞ്ഞാൽ അതിന്‍റെ ഗുണങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.

ധാരാളം ഒഴിവ് സമയം ലഭിച്ചു, പുസ്കം വായിക്കാനും മകളോടൊപ്പം കളിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സാധിച്ചു. ഉത്കണ്ഠ കുറവുള്ളതായി അനുഭവപ്പെട്ടു. എനിക്ക് അത് ശാസ്ത്രീയമായി വിശദീകരിക്കാനാവില്ല.

പക്ഷേ എന്‍റെ മനസ് ശാന്തമായി. ഞാൻ സ്മാർട്ട് ഫോൺ കൈവശം വയ്ക്കാത്തതിനാൽ ഒരുമിച്ചിരിക്കുമ്പോൾ സുഹൃത്തുക്കളോടും കുടുംബങ്ങളോടും അവരുടെ ഫോണുകൾ ഉപയോഗിക്കരുതെന്ന് ഞാൻ പറയും'. യുവാവ് പറഞ്ഞു. എന്നാൽ നോക്കിയ ഫോണിലേക്ക് മാറിയപ്പോൾ സൊമാറ്റോ, സ്വിഗ്ഗി, ഗൂഗിൾ മാപ്പ് തുടങ്ങിയവ ഒന്നും ഇല്ലായിരുന്നുവെന്നും വാഹനമോടിക്കുമ്പോൾ ചിലപ്പോഴൊക്കെ കുടുങ്ങിപ്പോയെന്നും ഭാര‍്യയുടെ ഫോണിനെ ആശ്രയിക്കേണ്ടി വന്നെന്നും ഹോട്ടൽ ബില്ലുകൾ അടക്കാൻ കാർഡുകളിലേക്ക് ഫോണിന് ആക്സസ് ഇല്ലാത്തത് തിരിച്ചടിയായെന്നും യുവാവ് പറയുന്നു. ഐഫോൺ താൻ ഓണാക്കുന്ന നിമിഷം ഇതേ ലൂപ്പിലേക്ക് താൻ വീണ്ടുമെത്തുമെന്നും സിദ്ധാർഥ് ഭിമാനി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com