അത് പിന്നെ, എനിക്കും ചൂടൊക്കെ എടുക്കൂല്ലേ...? തൊഴുത്തിൽ എസി സ്ഥാപിച്ച് ഉടമ | Video

നിരവധിയാളുകൾ ഇത് ചെയ്തയാളെ അഭിനന്ദിച്ചു കൊണ്ടും മുന്നോട്ട് വന്നു.
ACs Installed In Cattle Shed Keep Buffaloes Cool Viral Video
അത് പിന്നെ, എനിക്കും ചൂടൊക്കെ എടുക്കൂല്ലെ...?; കന്നുകാലിത്തൊഴുത്തിൽ എസി സ്ഥാപിച്ച് ഉടമ

കാലാവസ്ഥാ, അത് കാറ്റായാലും, മഴയായലും, ഇനി ചൂടാണേലും കഠിനമായാൽ, മനുഷർക്ക് എന്ന പോലെ മൃഗങ്ങൾക്കും സഹിക്കില്ല. ഇത്തവണ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും അത്തരമൊരു ചൂടാണ് അനുഭവപ്പെട്ടത്. ഡൽഹി, ബാംഗ്ലൂർ, യുപി ഉൾപ്പെട മിക്കയിടങ്ങളിലും ജലക്ഷാമവും മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യങ്ങളെ ഒക്കെ എതിർക്കാന്‍ എന്ന നിലയിൽ എസി/ ഫാന്‍ കമ്പനികളിലും വിൽപന തകൃതിയായിരുന്നു.

ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായൊരു കാഴ്ച എക്സിൽ വൈറലാവുന്നത്. @Gulzar_sahab എന്ന യൂസറാണ് എക്സിൽ (ട്വിറ്ററിൽ) കന്നുകാലികളെ വളർത്തുന്ന ഒരു ഷെഡ്ഡിൽ എസി സ്ഥാപിച്ചിരിക്കുന്ന വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സംഭവം വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

വീഡിയോയിൽ തൊഴുത്തിലെ ചുമരിൽ ഘടിപ്പിച്ചിരിക്കുന്ന 2 എയർകണ്ടീഷണറുകളും തൊഴുത്തിൽ കന്നുകാലികൾ നിൽക്കുന്നതും വീഡിയോയിൽ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തിയത്. തന്‍റെ കന്നുകാലികളെ ചൂടിൽ നിന്നും സംരക്ഷിക്കാൻ ഉടമ ഏതറ്റം വരെയും പോകാനും തയ്യാറാണെന്ന് ഒരാളെഴുതി. ഇത് പണമുള്ളതിന്‍റെ ആഡംബരമെന്ന് ഒരാൾ. എന്നാൽ നിരവധിയാളുകൾ ഇത് ചെയ്തയാളെ അഭിനന്ദിച്ചു കൊണ്ടും മുന്നോട്ട് വന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com