പുത്തന്‍ മേക്കോവറിൽ പ്രയാഗ മാർട്ടിൻ; "ആളേ തിരിച്ചറിയാനെ കഴിയുന്നില്ലല്ലോ" എന്ന് നെറ്റിസൺസ്

തന്‍റെ മുംബൈ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. നല്ല കളർഫുൾ ഷർട്ടും ഒരു വെള്ള ഷോർട്ട്സും ബ്ലോണ്ട് നിറത്തിലുള്ള മിടുയിലുമായി സ്റ്റൈലിഷ് ലുക്കിലാണ് താരം.
പുത്തന്‍ മേക്കോവറിൽ പ്രയാഗ മാർട്ടിൻ; "ആളേ തിരിച്ചറിയാനെ കഴിയുന്നില്ലല്ലോ" എന്ന് നെറ്റിസൺസ്

'ഫോറിനറേ ഫോറിനറേ എന്ന് വിളിക്കും....' നടി പ്രയാഗ മാർട്ടിന്‍ താന്‍റെ പുത്തന്‍ മേക്കോവറിലുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചതിന്‍റെ താഴെ ലഭിച്ച ഒരു കമന്‍റാണിത്. താരത്തിന്‍റെ മുടിക്ക് നൽകിയ മേക്കോവറിൽ താരത്തെ ആർക്കും മനസിലാവില്ലെന്നാണ് ആരാധകർ പറയുന്നത്. 

തന്‍റെ മുംബൈ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. നല്ല കളർഫുൾ ഷർട്ടും ഒരു വെള്ള ഷോർട്ട്സും ബ്ലോണ്ട് നിറത്തിലുള്ള മുടിയിലുമായി സ്റ്റൈലിഷ് ലുക്കിലാണ് താരം.

" തല അജിത്തിന്‍റെ പെങ്ങളുട്ടി അല്ലെ..", " ഇങ്ങനെ കേരളത്തിലും പബ്ലിക്കിൽ നടന്നാലും ആർക്കും മനസ്സിലാവില്ല.." എന്നെല്ലാമാണ് ഫോട്ടോസിനുള്ള മറ്റ് കമൻ്റുകൾ. ഇതേ ലുക്കിലുള്ള താരത്തിന്‍റെ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ വീഡിയോയും വൈറലാണ്.

2016-ൽ പുറത്തിറങ്ങിയ "ഒരു മുറൈ വന്തു പാർത്തായ" എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം ശ്രദ്ധേയമായത്. 2020ൽ പുറത്തിറങ്ങിയ ഭൂമിയിസെ മനോഹര സ്വകാര്യം എന്നതായിരുന്നു താരത്തിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ജമാലിന്‍റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ. 

Trending

No stories found.

Latest News

No stories found.