അമ്പോ...!!! ഇതിൽ ഏതാ ഒറിജിനൽ; നടി ശോഭനയുടെ അപരനെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

എന്നാൽ വീഡിയോയിൽ ഉള്ളത് പഴയക്കാല ശോഭനയാണെന്നെ ഒറ്റ നോട്ടത്തിൽ പറയാനാകു
അമ്പോ...!!! ഇതിൽ ഏതാ ഒറിജിനൽ; നടി ശോഭനയുടെ അപരനെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

പ്രഗത്ഭയായ കർണാടിക് സംഗീതജ്ഞയായ ശിവശ്രീ സ്കന്ദയുടെ കച്ചേരിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. അതുപക്ഷേ പാട്ടിന്‍റെ പേരിൽ അല്ല മറിച്ച് പാടുന്നയാളുടെ രൂപസാദൃശ്യത്തിന്‍റെ പേരിലാണ്. 

നടി ശോഭനയുടെ രൂപസാദൃശ്യമാണ് ശിവശ്രീക്ക് ഉള്ളതെന്നാണ് നെറ്റിസൺസിന്‍റെ കണ്ടെത്തൽ. യഥാർത്ഥത്തിൽ ശിവാനിയുടെ ഒരു പഴയ വീഡിയോയാണ് ഇത്. എന്നാൽ വീഡിയോയിൽ ഉള്ളത് പഴയക്കാല ശോഭനയാണെന്നെ ഒറ്റ നോട്ടത്തിൽ പറയാനാകു. നിരവധി പേരാണ് മുഖസാദൃശ്യം കണ്ട് അമ്പരന്നിരിക്കുന്നത്. ഇത് ശോഭന തന്നെയല്ലെ എന്നാണ് പലരും വീഡിയോക്ക് താഴെ ചോദിച്ചിരിക്കുന്നതും. 

ശിവാനിയുടെ പല ചിത്രങ്ങളും വീഡിയോകളും ഇന്‍റർനെറ്റിൽ കാണാമെങ്കിലും അവയിൽ ചിലതിൽ മാത്രമാണ്  മുഖസാദൃശ്യം തോനുന്നത്. പ്രശസ്ത കർണാടിക്ക് സംഗീതജ്ഞയാണ് ശിവശ്രീ സ്സന്ദ. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് ശിവാനി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com