കെ.ബി. ജയചന്ദ്രന്‍റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മെട്രൊ വാർത്ത തിരുവനന്തപുരം എഡിഷനിലെ 'ക്യാപിറ്റൽ ക്ലിക്ക്' എന്ന പംക്തിയിൽ അച്ചടിച്ചു വന്ന 'വിണ്ണിലുയർന്ന് മാവേലി' എന്ന അടിക്കുറിപ്പോടുകൂടിയ ചിത്രമാണ് മന്ത്രിമാരടക്കം ഷെയർ ചെയ്തിരിക്കുന്നത്
കെ.ബി. ജയചന്ദ്രന്‍റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ | Metro Vaartha photo turns viral in social media

കെ.ബി. ജയചന്ദ്രൻ പകർത്തിയ ചിത്രം.

KBJ | Metro Vaartha

Updated on

തിരുവനന്തപുരം: മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രന്‍റെ ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു. മെട്രൊ വാർത്ത തിരുവനന്തപുരം എഡിഷനിലെ 'ക്യാപിറ്റൽ ക്ലിക്ക്' എന്ന സ്ഥിരം പംക്തിയിൽ അച്ചടിച്ചു വന്ന 'വിണ്ണിലുയർന്ന് മാവേലി' എന്ന അടിക്കുറിപ്പോടുകൂടിയ ചിത്രമാണ് മന്ത്രിമാരടക്കം ഫെയ്സ്‌ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്തിരിക്കുന്നത്.

"ഇന്ന് കണ്ട ഏറ്റവും മനോഹരമായ ഒരു ഫോട്ടോ. #truekeralastory തിരുവനന്തപുരം മെട്രൊ വർത്തയിലെ കെ.ബി. ജയചന്ദ്രനാണ് ഈ ഫോട്ടോ പകർത്തിയത്....'- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു. 3.1K ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

<div class="paragraphs"><p><em>കെ.ബി. ജയചന്ദ്രൻ പകർത്തിയ ചിത്രം മെട്രൊ വാർത്ത ദിനപത്രത്തിൽ.</em></p></div>

കെ.ബി. ജയചന്ദ്രൻ പകർത്തിയ ചിത്രം മെട്രൊ വാർത്ത ദിനപത്രത്തിൽ.

KBJ

"വർണങ്ങൾ കൊതിപ്പിക്കുന്നതീ കുഞ്ഞു നേത്രങ്ങളെ... ഫോട്ടോ : കെ ബി ജയചന്ദ്രൻ" എന്നാണ് മന്ത്രി വി. ശിവൻകുട്ടി തന്‍റെ ഫെയ്സ്‌ബുക്ക് പേജിൽ കുറിച്ചത്.

"മനോഹരമായ ഒരു ഫോട്ടോ. #truekeralastory തിരുവനന്തപുരം മെട്രൊ വാർത്തയിലെ കെ.ബി. ജയചന്ദ്രൻ പകർത്തിയ ചിത്രം"- മന്ത്രി ജി.ആർ. അനിൽ ചിത്രം ഷെയർ ചെയ്ത് ഫെയ്സ്‌ബുക്കിൽ കുറിച്ചു.

വി.കെ. പ്രശാന്ത് എംഎൽഎയടക്കം നിരവധി പേരാണ് മെട്രൊ വാർത്ത കട്ടിങ് ഉൾപ്പടെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെഗാ ഡ്രോൺ ഷോ കാണികളിൽ ഒരേ സമയം കൗതുകവും വിസ്മയവും പടർത്തുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അവതരിപ്പിച്ച 20 മിനിറ്റ് ദൈർഘ്യമുള്ള വിസ്മയാവിഷ്‌കാരം തലസ്ഥാനവാസികൾ ആവേശത്തോടെയാണ് കണ്ടുനിന്നത്.

<div class="paragraphs"><p><em>കെ.ബി. ജയചന്ദ്രൻ, ചീഫ് ഫോട്ടൊഗ്രഫർ, മെട്രൊ വാർത്ത.</em></p></div>

കെ.ബി. ജയചന്ദ്രൻ, ചീഫ് ഫോട്ടൊഗ്രഫർ, മെട്രൊ വാർത്ത.

ഇതു കണ്ടുനിൽക്കുന്ന കുട്ടിയുടെ വീക്ഷണകോണിൽ നിന്നു പകർത്തിയതാണ് കെ.ബി. ജയചന്ദ്രന്‍റെ ചിത്രം.

കേരളത്തിന്‍റെ പൈതൃകവും ഓണത്തിന്‍റെ ആത്മാവും അവതരിപ്പിക്കുന്ന വിധത്തിലാണ് ആയിരക്കണക്കിന് ഡ്രോണുകൾ ഒരുമിച്ച് ആകാശത്ത് ഷോ ഒരുക്കിയത്. നൃത്തരൂപങ്ങളും കഥകളിയും ജഡായു പാറയും മുഖ്യമന്ത്രിയുടെ ഓണാശംസയും ഒന്നിന് പിറകെ ഒന്നായി മാനത്ത് നിറഞ്ഞു. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം പരിസരത്ത് എത്താൻ സാധിക്കാത്തവർക്ക് നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നും വീടുകളുടെ ടെറസിൽ നിന്നും ഡ്രോൺ ഷോ വീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com