
പലപ്പോഴും കൊച്ചു കുട്ടികളെക്കുറിച്ചുള്ള രസകരമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലോരു വീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ വീഡിയോയിലെ താരം കുട്ടിയല്ല, അലക്സയാണ്. തന്നെ ചീത്ത വിളിക്കാൻ പറയുന്ന കൊച്ചു കുട്ടിക്ക് അലക്സ നൽകുന്ന മറുപടിയാണ് രസകരം.
ചീത്ത പറയൂ അലക്സാ എന്നു പറയുന്ന കുട്ടിയോട് 'ചീത്തയോ, ക്ഷമിക്കൂ' എന്ന് അലക്സ മറുപടി നൽകുന്നു. ചീത്ത പറയൂന്നേ... എന്ന് ആവർത്തിക്കുന്ന പെൺകുട്ടിയോട് ''ഇക്കാര്യത്തിൽ ഞാൻ സംസ്കാരമുള്ളവളാണ്'' എന്നായിരുന്നു അലക്സയുടെ മറുപടി. ഒരു ചീത്ത പറയൂ... എന്ന് വീണ്ടും പറയുമ്പോൾ, ''അങ്ങനെയെങ്കിൽ എനിക്ക് ശക്തിമാനോട് സോറി പറയേണ്ടി വരും...'' എന്ന് അലക്സ തമാശ രൂപേണ പറയുന്നു. വീണ്ടും ചീത്ത പറയാൻ ആവർത്തിക്കുന്ന പെൺകുട്ടിയോട്, അതൊക്കെ വിട്ടേക്കൂ.. പോയി ഒരു ചായ കുടിക്കൂ എന്ന് അലക്സ മറുപടി നൽകുന്നു.
വീഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അലക്‌സ ഒരുപാട് സംസ്‌കാരമുള്ളവളാണ് എന്നത് അടക്കം കമന്‍റുകൾ നീളുന്നു. സെയ്ദ് സയിക്വ സാല്‍വി എന്ന ഉപയോക്താവാണ് പെൺകുട്ടിയുടെയും അലക്‌സയുടെയും 'ചീത്തവിളി' വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്. കേള്‍ക്കൂ അലക്‌സയുടെ രസകരമായ മറുപടി എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.