ഒരു കയർ കട്ടിൽ എടുത്താലോ? വില വെറും 1.12 ലക്ഷം..!!!

ചാർപ്പായുടെ അമിതമായ വില ഇപ്പോൾ സോഷ്യൽ മീഡിയ വന്‍ ചർച്ചയ്ക്ക് വകവച്ചിട്ടുണ്ട്.
ഒരു കയർ കട്ടിൽ എടുത്താലോ? വില വെറും 1.12 ലക്ഷം..!!!
Updated on

കേരളത്തിൽ സർവ സാധാരണമായി ലഭിക്കുന്ന തേങ്ങയ്ക്കും ചക്കയ്ക്കും ചക്കക്കുരുവിനും, എന്തിന് ബക്കറ്റിനും പ്ലാസ്റ്റിക് ബാഗിനും വരെ ഓൺലൈന്‍ പ്ലാറ്റ്‌ഫോമുകളിൽ വലിയ ഡിമാൻഡാണുള്ളത്. ഇത്തരം സാധനങ്ങളുടെ വില കേട്ട് കണ്ണുതള്ളിപ്പോകുന്ന കഥകൾ കേട്ടു പഴകിയതാണെങ്കിലും അത്തരമൊരു വർത്തയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചാ വിഷയം.

എന്താണന്നല്ലേ.. സംഭവം ഒരു ചാർപ്പായയാണ്, എന്നുവച്ചാൽ കയറ്റുകട്ടിൽ. വിലയാണെങ്കിൽ ഒരു ലക്ഷവും. ഞെട്ടണ്ട... സംഭവം ഉള്ളതു തന്നെ. ഇന്ത്യന്‍ വീടുകളിൽ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഈ ഉത്‌പന്നമാണ് അമെരിക്കന്‍ ഇ-കൊമെഴ്സ് കമ്പനിയായ എറ്റ്സിയുടെ (Etsy) ഷോപ്പിങ് പോർട്ടലിൽ 1,12,168 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

"വളരെ മനോഹരവും പരമ്പരാഗതവുമായ ഇന്ത്യന്‍ കട്ടിൽ" എന്ന വിശദീകരണത്തോടെയാണ് ഇതു നൽകിയിരിക്കുന്നത്. 36 ഇഞ്ച് വീതിയും 72 ഇഞ്ച് ഉയരവും 18 ഇഞ്ച് പൊക്കവുമുള്ള ചാർപ്പായ ഉയർന്ന നിലവാരമുള്ള വസ്തുക്കൾകൊണ്ട്, കൈകൊണ്ടു തന്നെ നിർമിച്ചതുമാണെന്നും എടുത്തു പറയുന്നു.

യുഎസിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള ഉയർന്ന ഡിമാൻഡ് കാരണമാണോ, അതോ പ്രത്യേക ഡിസൈന്‍ കൊണ്ടാണോ എന്നറിയില്ല, എന്തായാലും ഇത്രയധികം ഉയർന്ന വിലയുടെ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. 5000 രൂപ മുതൽ 10,000 രൂപ വരെയാണ് ഇതിന്‍റെ സാധരണ വില. ഇതാണ് ഒരു ലക്ഷം രൂപയ്ക്ക് വിൽക്കാൻ വച്ചിരിക്കുന്നത്.

എന്തായാലും ചാർപ്പായുടെ അമിതമായ വില ഇപ്പോൾ സോഷ്യൽ മീഡിയ വന്‍ ചർച്ചയ്ക്ക് വകവച്ചിട്ടുണ്ടെന്നു മാത്രമല്ല പലരും രോഷം പ്രകടിപ്പിച്ചെത്തുക‍യും ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com