ഷാരൂഖിനും രൺവീറിനും രണ്ടുകോടിയുടെ വാച്ച്; സുഹൃത്തുകൾക്ക് ആനന്ദിന്‍റെ സ്നേഹ സമ്മാനം| video

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദ് അടുത്ത സുഹൃത്തുക്കള്‍ക്ക് സമാനിച്ചത്
anant ambani gifts shah rukh khan ranveer singh and all his groomsmen 2 crore watches
സുഹൃത്തുകൾക്ക് ആനന്ദിന്‍റെ സ്നേഹ സമ്മാനം
Updated on

അടുത്ത ദിവസമാണ് ആനന്ദ് അംബാനി-രാധിക മെർച്ചന്‍റ് വിവാഹം മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിൽ നടന്നത്. ഇവരുടെ വിവാഹമായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം വൈയറലായ വിഷയം. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുത്തവർക്ക് ലഭിച്ച സമ്മാനാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്‍റെ വിവാഹത്തിനെത്തിയ പ്രിയപ്പെട്ടവർക്ക് ആനന്ദ് നൽകിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വച്ചാണ് പുതിയ വിഷയം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദ് അടുത്ത സുഹൃത്തുക്കള്‍ക്ക് സമാനിച്ചത്. ഷാരൂഖ് ഖാൻ, രൺവീർ സിങ്ങ്, മീസാൻ ജിഫ്രി, ശിഖർ പഹാരിയ തുടങ്ങി പത്തോളം പേർക്കാണ് ഈ വാച്ച് ആനന്ദ് അംബാനി സമ്മാനമായി നൽകിയിരിക്കുന്നത്. എല്ലാവരും ഈ വാച്ച് ധരിച്ച് ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com