'ഞാനെന്തിന് ഹിന്ദി സംസാരിക്കണം': ബെംഗളൂരുവിൽ ഓട്ടൊറിക്ഷക്കാരനും യാത്രക്കാരിയും തമ്മിലൊരു 'ഭാഷായുദ്ധം', വീഡിയോ

ഹിന്ദിയിൽ സംസാരിക്കാൻ യാത്രക്കാരിയും, എന്തിന് ഹിന്ദിയിൽ സംസാരിക്കണമെന്നും ഡ്രൈവറും ചോദിച്ചതോടെ ഭാഷായുദ്ധത്തിനു തുടക്കമാവുകയായിരുന്നു
'ഞാനെന്തിന് ഹിന്ദി സംസാരിക്കണം': ബെംഗളൂരുവിൽ ഓട്ടൊറിക്ഷക്കാരനും യാത്രക്കാരിയും തമ്മിലൊരു 'ഭാഷായുദ്ധം', വീഡിയോ

ചോദ്യം ന്യായമാണ്. ഞാനെന്തിനു ഹിന്ദി സംസാരിക്കണം. ചോദിക്കുന്നതു ബെംഗളൂരുവിലെ ഓട്ടൊറിക്ഷക്കാരനാണ്. ഓട്ടൊയിൽ സവാരിക്കു കയറിയ യാത്രക്കാരിയും ഡ്രൈവറും തമ്മിൽ നടന്ന ചൂടേറിയ വാഗ്വാദം ഇപ്പോൾ ട്വിറ്ററിൽ നിറഞ്ഞു നിൽക്കുകയാണ്. ഹിന്ദിയിൽ സംസാരിക്കാൻ യാത്രക്കാരിയും, എന്തിന് ഹിന്ദിയിൽ സംസാരിക്കണമെന്നും ഡ്രൈവറും ചോദിച്ചതോടെ ഭാഷായുദ്ധത്തിനു തുടക്കമാവുകയായിരുന്നു.

ഭാഷയുടെ പേരു പറഞ്ഞുള്ള തർക്കം രൂക്ഷമാകുന്നതു വീഡിയോയിൽ കാണാം. കന്നഡയിൽ സംസാരിക്കണമെന്ന് ഓട്ടൊക്കാരൻ വാശി പിടിക്കുമ്പോൾ, അതു പറ്റില്ലെന്നു യാത്രക്കാരിയും വ്യക്തമാക്കുന്നു. ഒടുവിൽ ഓട്ടൊ നിർത്തി യാത്രക്കാരിയെ ഇറക്കിവിടുന്നതു വരെയെത്തി കാര്യങ്ങൾ. ഇതു കർണാടകയാണെന്നും, അതുകൊണ്ടു തന്നെ കന്നഡയിൽ സംസാരിക്കണമെന്നുമൊക്കെ ഓട്ടൊക്കാരൻ രോഷത്തോടെ വാദിക്കുന്നുണ്ട്.

എന്തായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെ ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. ഓട്ടൊക്കാരന്‍റെ അഹങ്കാരമെന്നു ചിലർ വാദിക്കുമ്പോൾ, പ്രാദേശിക ഭാഷകളെ അധിക്ഷേപിക്കുകയാണെന്നും വാദമുയരുന്നു. ഓട്ടൊക്കാരനും യാത്രക്കാരിയും തർക്കിക്കുന്നതു ഇംഗ്ലിഷിലാണെന്നതാണു മറ്റൊരു കാര്യം. രണ്ടു പേരും നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്നുമുണ്ട്. എങ്കിൽപ്പിന്നെ ആ വഴക്ക് ഒഴിവാക്കി ഇംഗ്ലീഷിൽ സംസാരിച്ചാൽ പോരെ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com