രാവിലെ 9 മുതൽ 5 മണി വരെ ജോലി, പ്രതിമാസം ചെലവ് 35,000 രൂപ; കാരണം വെളിപ്പെടുത്തി ടെക്കി

പ്രധാനമായും 2bhk അപ്പാർട്മെന്‍റിന്‍റെ വാടകയാണ് പ്രേംരാജിന് ചെലവായി വരുന്നത്
bengaluru techie spends 35,000 per month; here is how

പ്രേംരാജ്

Updated on

ബെംഗളൂരു പോലെയുള്ള വലിയ നഗരത്തിൽ 35,000 രൂപയ്ക്ക് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകാമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രേംരാജ് എന്ന ടെക്കി. ആമസോണിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെയാണ് പ്രേംരാജ് ജോലി ചെയ്യുന്നത്.

പ്രധാനമായും 2bhk അപ്പാർട്മെന്‍റിന്‍റെ വാടകയാണ് പ്രേംരാജിന് ചെലവായി വരുന്നത്. 15,000 രൂപയാണ് പ്രതിമാസം അപ്പാർട്മെന്‍റിന്‍റെ വാടക. പ്രേംരാജിനൊപ്പം മറ്റൊരു വ‍്യക്തിയുള്ളതിനാലാണ് 15,000 രൂപയ്ക്ക് അപ്പാർട്മെന്‍റ് ലഭിച്ചത്. വീട്ടിലെ പാചകകാരന് മാസം 3,000 രൂപയും വാഹനത്തിന്‍റെ ഇന്ധനത്തിനായി 2,000 രൂപയും ചെലവാകുന്നു.

മൈക്രോസോഫ്റ്റ്, ഒറാക്കിൾ പോലെയുള്ള കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള പ്രേംരാജിന്‍റെ മറ്റൊരു പ്രധാന ചെലവ് എന്ന് പറയുന്നത് നല്ലൊരു ഫിറ്റ്നസ് നിലനിർത്താൻ വേണ്ടി ചെലവാക്കുന്ന തുകയാണ്. ജിമ്മിൽ അംഗത്വമെടുക്കുന്നതിനും പ്രോട്ടീൻ‌ പൗഡറുകളും ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനും 5,000 രൂപ ചെലവാകും.

വീട്ടിലെ മറ്റ് ആവശ‍്യങ്ങൾക്കും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് ഏകദേശം 3,000 രൂപ ചെലവഴിക്കുന്നു. തന്‍റെ പാചകകാരൻ എപ്പോഴും ലഭ‍്യമല്ലാത്തതിനാൽ ഭക്ഷണം പുറത്തു നിന്ന് ഓർഡർ ചെയ്യാറുണ്ടെന്നും അതിന് 2,000 വേറെ ചെലവാകുമെന്നും പ്രേംരാജ് പറയുന്നു.

ഇന്‍റർനെറ്റ് ബില്ലുകൾ, വൈദ‍്യുതി ബിൽ എന്നിവയ്ക്കായി 2,000 രൂപയും വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങിയതിന്‍റെ അടവ് 1,000 ആയി അടയ്ക്കുന്നുണ്ടെന്നും ഇതുകൂടാതെ ഷോപ്പിങ്ങിനായി 2,000 രൂപ‍യും പ്രേംരാജ് ചെലവഴിക്കുന്നുണ്ടെന്നാണ് പറയുന്നത്.

logo
Metro Vaartha
www.metrovaartha.com