3 കോടിയുടെ സമ്മാനങ്ങളുമായി വധുവിന്‍റെ കുടുംബം....!!!!; കണ്ണുതള്ളി നെറ്റിസൺസ് (വീഡിയോ)

പ്രത്യേക ചടങ്ങായ 'മമേറ'യിലാണ് അമ്മാവന്മാർ പെൺകുട്ടിക്ക് തലചുമടായി പണവും ആഭരണങ്ങളും വധുവിനെ ഏൽപ്പിക്കുന്നത്.
3 കോടിയുടെ സമ്മാനങ്ങളുമായി വധുവിന്‍റെ കുടുംബം....!!!!; കണ്ണുതള്ളി നെറ്റിസൺസ് (വീഡിയോ)

പലതരത്തിലുള്ള വിവാഹങ്ങളും വിവാഹതടങ്ങുകളും നമ്മൽ നേരിട്ടും ചിലത് സമൂഹമാധ്യമങ്ങളിൽ വീഡിയോകളായും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ചിലത്ത് ചടങ്ങുകൾ കൊണ്ട് വ്യത്യതമാണെങ്കിൽ ചിലത് ആഡംബരത്തിന്‍റെ കൊടുമുടികളിലാവും. അത്തരത്തിൽ ജയ്പൂരിൽ നടന്ന ഒരു ചടങ്ങിൽ വധുവിന് അമ്മാവന്മാർ നൽകിയ സമ്മാനങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്.

80 ലക്ഷം രൂപ, ആഭരണങ്ങൾ, സ്ഥലത്തിന്‍റെ പ്രമാണം, ട്രാക്‌ടർ അങ്ങനെ മൊത്തം 3 കോടിയുടെ സാധനങ്ങളാണ് പെൺകുട്ടിക്ക് അമ്മാവന്മാർ നൽകുന്നത്. വധുവിന് അമ്മാവന്മാർ സമ്മാനം നൽകുന്ന പ്രത്യേക ചടങ്ങായ 'മമേറ'യിലാണ് അമ്മാവന്മാർ പെൺകുട്ടിക്ക് തലചുമടായി പണവും ആഭരണങ്ങളും വധുവിനെ ഏൽപ്പിക്കുന്നത്.

ഭന്‍വാർലാൽ പൊട്ടലിയയുടെയും ഗെവാരി ദേവിയുടെയും മകൾ അനുഷ്കയാണ് വധു. കുടുംബത്തിനെ ഒരേയൊരു മകളാണ് അനുഷ്കയുടെ അമ്മ ഗെവാരി ദേവി.

ഇവരുടെ ഐശ്വര്യമാണ് കുടുംബത്തിലേക്ക് ഇത്രയധികം ഐശ്വര്യം എത്തിച്ചതെന്നാണ് മുത്തച്ഛന്‍ പറയുന്നത്. എന്തായാലും വീഡിയോ കണ്ട ശേഷമുള്ള അമ്പരപ്പിൽ നിരവധി ആളുകളാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി പ്രത്യക്ഷപ്പെടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com