എന്നോടോ ബാലാ നിന്‍റെ കളി...! 'ബുദ്ധിമാനായ' പൂച്ചയുടെ നീക്കം കണ്ട് അമ്പരന്ന് നെറ്റിസൺസ് (Video)

വീഡിയോ ഒരിക്കൽ കണ്ടവർ ഒന്നുകൂടി കാണുമെന്ന കാര്യം തീർച്ച
എന്നോടോ ബാലാ നിന്‍റെ കളി...! 'ബുദ്ധിമാനായ' പൂച്ചയുടെ നീക്കം കണ്ട് അമ്പരന്ന് നെറ്റിസൺസ് (Video)
Updated on

സമൂഹ മാധ്യമങ്ങളിലൂടെ ഓരോ ദിവസവും നിരവധി മൃഗങ്ങളുടെ രസകരമായ വീഡിയോസാണ് പുറത്തുവരുന്നത്. അത് വളർത്തു മൃഗമെന്നോ വന്യമൃഗമെന്നോ വ്യത്യാസമില്ലാതെ ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വളർത്തു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വീഡിയോ എന്തായാലും ഒരിക്കൽ കണ്ടവർ ഒന്നുകൂടി കാണും എന്ന കാര്യവും തീർച്ച.

സംഭവം സിമ്പിളാണ്. അടച്ചിട്ട സ്ലൈഡിങ് ജനൽ ഒരു പൂച്ച അവന്‍റെ കൈകൾ കൊണ്ട് തള്ളിത്തുറന്ന് വിജയകരമായി അകത്തുകയറുന്നതാണ് ഉള്ളടക്കം. ഒരു കൊച്ചു വീഡിയോ ആണ് പ്രചരിക്കുന്നതെങ്കിലും അവന്‍റെ സൂത്രപ്പണിയാണ് വീഡിയോ വൈറലാകാന്‍ കാരണമായത്.

മനുഷ്യർ പോലും സ്ലൈഡിങ് ജനൽ തള്ളിത്തുറക്കുമ്പോൾ ഒന്നു സംശയിച്ചു നിൽക്കാറുണ്ട്.. ആ സമയത്താണ് ഒരു പൂച്ച ആ ടെക്ക്നിക്ക് സിമ്പിളായിട്ട് മനസിലാക്കി ബുദ്ധിപൂർവം അകത്തു കടക്കുന്നത്.

ഫിഗന്‍ എന്ന പേരിലുള്ള ട്വിറ്റർ ഹാന്‍ഡിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൂച്ചയുടെ ബുദ്ധിപരമായ നീക്കം കണ്ട് നിരവധി ആളുകളാണ് വീഡിയോക്ക് താഴെ കമന്‍റുകളുമായി എത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com