നല്ല മധുരമുള്ള 'എട്ടുകാലി'യെ തിന്നാലോ..!!! | Video

അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള നിരവധി ചോക്ലേറ്റ് ഫുഡ് ആർട്ട് കാണാനാകും.
നല്ല മധുരമുള്ള 'എട്ടുകാലി'യെ തിന്നാലോ..!!! | Video

എന്നും പുതിയ വിഭവങ്ങൾ പരീക്ഷിക്കാന്‍ താൽപര്യമുള്ള ഒരു ഫുഡിക്ക്, എന്നാൽ അതേ അത്ഭുതത്തോടെ ഭക്ഷണം ഉണ്ടാക്കാനും കഴിയണെമെന്നില്ല. പക്ഷേ ഭക്ഷണം കൊണ്ട് മാന്ത്രികം തീർക്കാന്‍ കഴിയുന്ന ഒരാൾക്ക് എന്നും മറ്റുള്ളവരുടെ മനസിൽ പ്രത്യേക ഇടമുണ്ടായിരിക്കും.

അത്തരത്തിലൊരാളാണ് ഫ്രഞ്ച് - സ്വിസ് ഷെഫ് അമോറി ​ഗ്വിച്ചൻ (Amaury Guichon). ചോക്ലേറ്റാണ് ഇദ്ദേഹത്തിന്‍റെ ആയുധം. ചോക്ലേറ്റുകൊണ്ട് പലതരം രൂപങ്ങളുണ്ടാക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയനാണ് ഗ്വിച്ചൻ‌. അദ്ദേഹം പങ്കുവെച്ച വീഡിയോകൾ നെറ്റിസൺസിന്‍റെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ഇത്രയും പെർ‌ഫെക്ടായ രൂപങ്ങളെ മുറിച്ചെടുത്ത് കഴിക്കാൻ മനസ് വരുന്നതെങ്ങനെ എന്നാണ് ഈ ആരാധകരെല്ലാം ചോദിക്കുന്നത്.

എന്നാൽ ഇപ്പോൾ വൈറലാവുന്നത് ഷെഫിന്‍റെ ഒരു "ചോക്ലേറ്റ് എട്ടുകാലി" ആണ്.

വൃത്താകൃതിയിലുള്ള 2 രൂപം, പിന്നെ കൈകാലുകൾ, പല്ലുകൾ, കണ്ണ് ഇതെല്ലാം ചോക്ലേറ്റിൽ തീ‍ർത്തു. പിന്നീട് കഴിക്കാവുന്ന കറുപ്പും ചുവപ്പും വെളുപ്പും നിറങ്ങളടിച്ചു. ഒടുവിൽ പഞ്ഞി മിഠായി കൊണ്ട് മാറാലയും തീർത്തപ്പോൾ എട്ടുകാലി റെഡി. അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിങ്ങൾക്ക് ഇത്തരത്തിലുള്ള നിരവധി ചോക്ലേറ്റ് ഫുഡ് ആർട്ട് കാണാനാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com