പാമ്പിനെ ചവച്ചരച്ച് തിന്നുന്ന മാൻ, പുല്ല് തിന്നു മടുത്തോ എന്ന് സോഷ്യൽ മീഡിയ

വനമേഖലയില്‍ റോഡരികിലായി സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മാന്‍ പുല്ല് കഴിക്കുന്ന ലാഘവത്തോടെയാണ് പാമ്പിനെ ചവച്ചരച്ച് തിന്നുന്നത്
പാമ്പിനെ ചവച്ചരച്ച് തിന്നുന്ന മാൻ, പുല്ല് തിന്നു മടുത്തോ എന്ന് സോഷ്യൽ മീഡിയ
Updated on

എന്നും അത്ഭുതങ്ങൾ മാത്രം നൽകുന്ന ഒരിടമാണ് പ്രകൃതി. സൂക്ഷിച്ചു നോക്കിയാൽ എന്നും വ്യത്യസ്ഥമാർന്ന കാഴ്ച്ചകൾ പ്രകൃതി നമുക്ക് സമ്മാനിക്കാറുണ്ട്. മൃ​ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറാറുള്ളത്. അത്തരമൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

റോഡിരികിൽ പാമ്പിനെ ചവച്ചരച്ചു തിന്നുന്ന മാനിൻ്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പൊതുവെ സസ്യബുക്കായ മാൻ പാമ്പിനെ തിന്നുന്ന കാഴ്‌ച കൗതുകത്തോടെയാണ് ആളുകൾ സോഷ്യൽ മീഡിയയിൽ കാണുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പ്രകൃതിയെ നന്നായി മനസ്സിലാക്കാൻ ക്യാമറകൾ നമ്മെ സഹായിക്കുന്നു. അതെ. സസ്യഭുക്കുകളായ മൃഗങ്ങൾ ചില സമയങ്ങളിൽ പാമ്പുകളെ ഭക്ഷിക്കാറുണ്ട് എന്നാണ് സുശാന്ത നന്ദ വീഡിയോയ്ക്ക് നൽകിയിട്ടുള്ള തലക്കെട്ട്.

വനമേഖലയില്‍ റോഡരികിലായി സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മാന്‍ പുല്ല് കഴിക്കുന്ന ലാഘവത്തോടെയാണ് പാമ്പിനെ ചവച്ചരച്ച് തിന്നുന്നത്. അതുവഴി വാഹനത്തില്‍ കടന്നു പോയ ആളാണ് കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പാമ്പിനെയാണോ ഭക്ഷിക്കുന്നതെന്ന് വീഡിയോ പകര്‍ത്തിയ ആള്‍ അടുത്തിരിക്കുന്ന ആളോട് ചോദിക്കുന്നതും കേള്‍ക്കാം. ഇതിനോടകംതന്നെ നിരവധി കാഴ്‌ചക്കാരുള്ള വീഡിയോയ്ക്ക് രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com