വർഷം 2.9 കോടി ശമ്പളം; ആഡംബര കാറുകളോ വീട്ടിൽ ടിവിയോ ഇല്ല, കാരണം വെളിപ്പെടുത്തി യുവാവ്

സുഖസൗകര‍്യങ്ങൾക്കു വേണ്ടി വലിയ തോതിൽ പണം ചെലവാക്കുന്നതിനു പകരം യാത്ര, നിക്ഷേപം എന്നിവയ്ക്കാണ് താൻ മുൻഗണന നൽകുന്നതെന്ന് 24കാരനായ റെയ്മണ്ട് സെങ് പറഞ്ഞു
earns $306,500 annually, but lives minimally software engineer life

റെയ്മണ്ട് സെങ്

Updated on

വർഷം 2.9 കോടി രൂപ ശമ്പളമായി ലഭിച്ചിട്ടും ആഢംബര കാറുകളോ ടിവിയോ വാങ്ങാത്തതിന്‍റെ കാരണം വെളിപ്പെടുത്തി മെറ്റയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യുവാവ്. ''എനിക്ക് വേണമെങ്കിൽ കൂടുതൽ ഫർണീച്ചറുകൾ വാങ്ങാൻ സാധിക്കും.

എന്‍റെ ജീവിതശൈലി കൂടുതൽ ചെലവേറിയതാക്കാൻ ശ്രമിക്കാം. എന്നാൽ ഈ സുഖസൗകര‍്യങ്ങൾക്കു വേണ്ടി വലിയ തോതിൽ പണം ചെലവാക്കുന്നതിനു പകരം യാത്ര, നിക്ഷേപം എന്നിവയ്ക്കാണ് ഞാൻ മുൻഗണന നൽകുന്നത്''. 24കാരനായ റെയ്മണ്ട് സെങ് പറഞ്ഞു.

സാൻ ഫ്രാൻസിസ്കോയിലെ ബെ ഏരിയയിലാണ് നിലവിൽ റെയ്മണ്ട് സെങ് താമസിക്കുന്നത്. ഡല്ലാസിൽ രണ്ടു വർഷം താമസിച്ചതിനു ശേഷമാണ് റെയ്മണ്ട് സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറിയത്. പ്രതിമാസം 7000 മുതൽ 8000 ഡോളർ വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് റെയ്മണ്ട് വ‍്യക്തമാക്കി. 30ാം വയസിൽ വിരമിക്കുകയാണ് തന്‍റെ ലക്ഷ‍്യമെന്നും റെയ്മണ്ട് കൂട്ടിച്ചേർത്തു. കാറുകൾ വാങ്ങാത്ത റെയ്മണ്ട് പൊതുഗതാഗതത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com