'ഇന്നെന്‍റെ പിറന്നാളാ..!!!'; കൈ കൊട്ടി, പാട്ട് പാടി നാട്ടുകാർ, തലയാട്ടി ആസ്വദിച്ച് അഖില | Video

3.5 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്.
elephant akhila celebrates birthday video viral
'ഇന്നെന്‍റെ പിറന്നാളാ..!!!'; കൈ കൊട്ടി പാട്ട് പാടി നാട്ടുകാർ, തലയാട്ടി ആസ്വദിച്ച് അഖിലVideo Screenshot
Updated on

ഓരോ ദിവസവും അനേകം രസകരമായ വീഡിയോസാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അത്തരത്തിൽ ഒരു ആനയുടെ പിറന്നാൽ ആഘോഷിക്കുന്ന വീഡിയോയാണ് നെറ്റിസൺസ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

അഖില എന്ന ആനയുടെ 22-ാം പിറന്നാൽ ആഘോഷത്തിന്‍റെ വീഡിയോയാണ് 'Nature is Amazing' എന്ന എക്സ് അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്. അഖിലയുടെ പിറന്നാളിന് മധുരം കൊണ്ട് ഒരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട്. ചുറ്റും നിൽക്കുന്നവരെല്ലാം അവൾക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് കൈകൾക്കൊട്ടി പാട്ടു പാടുന്നുണ്ട്. ഇതിനിടെ മധുരങ്ങളോരോന്നായി കഴിച്ച് അതനുസരിച്ച് തലയാട്ടി നമ്മുടെ അഖിലയും ഇതെല്ലാം ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. പട്ടുതുണി ചുറ്റി, കേക്കിന് പകരം ആപ്പിളും , തണ്ണിമത്തങ്ങയും , മുന്തിരങ്ങയുമൊക്കെയുണ്ടായിരുന്നു. കഴുത്തിൽ മണികെട്ടി, പുഷ്പഹാരം ചാർത്തി വന്നവർക്കൊക്കെ മുന്നിൽ തലയാട്ടി സന്തോഷം പ്രകടിപ്പിച്ച് അഖില മനസുനിറച്ചു.

'ഇന്ത്യയിലുള്ളവർ തങ്ങളുടെ ആനയുടെ ജന്മദിനവും ആഘോഷിക്കുന്നു..' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഷെയർ ചെയ്തതിനു പിന്നാലെ വളരെ പെട്ടന്നു തന്നെ സംഭവം വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായും എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള ആനയാണ് അഖില. നാട്ടുകാരുമായും അഖിലയ്ക്ക് നല്ല സൗഹൃദമാണെന്നാണ് പറയുന്നത്. ജൂലൈ 17നു പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 3.5 മില്യൺ ആളുകളാണ് കണ്ടുകഴിഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com