"പോയ കിളി തിരിച്ച് വന്നു.."; നായയെ മാറ്റി പഴയ ലോഗോ  പുന:സ്ഥാപിച്ച് മസ്ക്

"പോയ കിളി തിരിച്ച് വന്നു.."; നായയെ മാറ്റി പഴയ ലോഗോ പുന:സ്ഥാപിച്ച് മസ്ക്

ട്വിറ്ററിൽ ഡോഗിന്‍റെ ചിത്രം ലോഗോ ആക്കികൂടെ എന്നു കഴിഞ്ഞ മാസം ഒരാൾ തമാശയ്ക്ക് ചോദിച്ചിരുന്നു.
Published on

വാഷിങ്ടൻ: ട്വിറ്ററിലെ പറന്നുപോയ നീലക്കിളി തിരിച്ചുകൊണ്ടുവന്ന് ഇലോൺ മസ്ക്. ട്വിറ്ററിന്‍റെ പ്രശസ്തമായ നീലക്കിളിയെ മാറ്റി പകരം ഡോഗ്കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയെയാണ് പുതിയ ലോഗോയായി മസ്ക് മാറ്റിയത് വന്‍ ചർച്ചാ വിഷയമായിരുന്നു.

മൈക്രോ ബ്ലോഗിങ് സൈറ്റിന്‍റെ ഡെസ്ക് ടോപ്പ് വേർഷനിൽ മാത്രമാണ് മാറ്റം. മൊബൈൽ ആപ്പിൽ നിലവിൽ മാറ്റമില്ല. ഇന്ന് വീണ്ടും നീലക്കിളിയെ മസ്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. മസ്കിന്‍റെ ഈ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചത്.

2013ൽ തമാശയായി സൃഷ്ടിച്ചതാണ് ഈ മീം നായയെ. ട്വിറ്ററിൽ ഡോഗിന്‍റെ ചിത്രം ലോഗോ ആക്കികൂടെ എന്നു കഴിഞ്ഞ മാസം ഒരാൾ തമാശയ്ക്ക് ചോദിച്ചിരുന്നു. അങ്ങനെ ചെയ്യാമെന്ന് മസ്ക് അപ്പോൾ തന്നെ ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ലോഗോ മാറ്റത്തിലൂടെ വാക്ക് പാലിച്ചു എന്ന് മസ്ക് വ്യക്തമാക്കി. എന്തായാലും ട്വിറ്ററിന്‍റെ ലോഗോ മാറ്റത്തെത്തുടർന്ന് ഡോഗ്കോയിൻ വില കുതിച്ചുയർന്നിരുന്നു. 30 ശതമാനത്തിലധികമാണ് വില ഉയർന്നത്.

logo
Metro Vaartha
www.metrovaartha.com