വെറുപ്പുളവാക്കുന്ന തുറിച്ചുനോട്ടം; ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ഫോട്ടോക്ക് പോസ് ചെയ്ത വിദേശ വനിതകൾക്ക് ചുറ്റും ഒരുകൂട്ടം പുരുഷന്മാർ

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
foreign women posing-near mumbais gateway of india

വെറുപ്പുളവാക്കുന്ന തുറിച്ചുനോട്ടം  

Updated on

മുംബൈ: ഇന്ത്യക്കാരായ പുരുഷന്മാരുടെ തുറിച്ചുനോട്ടം പലപ്പോഴും വിമർശനത്തിന് ഇടവരുത്തിയിട്ടുണ്ട്. ഇതുപോലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ഫോട്ടോക്ക് പോസ് ചെയ്തുകൊണ്ടിരുന്ന വിദേശ വനിത സഞ്ചാരികൾക്ക് ചുറ്റും ഒരു കൂട്ടം പുരുഷന്മാർ തടിച്ചുകൂടിയതിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അസർബൈജാനിൽ നിന്നെത്തിയ വനിത വിനോദസഞ്ചാരികൾ താജ്മഹൽ പാലസ് ഹോട്ടലിന് എതിർവശത്ത് ഫോട്ടോ എടുക്കുന്നതും ഇവരെ അടിമുടി തുറിച്ചുനോക്കുന്ന അനവധി പുരുഷന്മാരുമാണ് വീഡിയിലുള്ളത്. അവരിൽ ചിലർ വനിതകളുടെ ഫോട്ടോ പകർത്തുന്നതും ഇതിലുണ്ട്. സ്ത്രീകളെ കാണാത്ത പോലുള്ള തുറിച്ചുനോട്ടമാണ് വീഡിയയിൽ കാണാൻ കഴിയുന്നത്. ഡെയ്ലി ടർക്കിക് ആണ് എക്സിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആവുകയും ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തു.വെറുപ്പുളവാക്കുന്ന പ്രവൃത്തിയെന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com